സീതത്തോട്ടിലും ചിന്നക്കനാലിലും കാട്ടാന ആക്രമണം; വീട് തകർത്തു, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാക്കൾ

ആക്രമണം നടക്കുമ്പോൾ വീട്ടിൽ ആളുണ്ടായിരുന്നില്ല
ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന വീട്
ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന വീട്ടെലിവിഷന്‍ ദൃശ്യം

പത്തനംതിട്ട: സീതത്തോട്ടിലും, ഇടുക്കി ചിന്നക്കനാലിലും കാട്ടനകളുടെ ആക്രമണം. സീതത്തോട് മണിയാർ‌- കട്ടച്ചിറ റൂട്ടിൽ എട്ടാം ബ്ലോക്കിനു സമീപമിറങ്ങിയ കാട്ടാനക്കൂട്ടം യുവാക്കളെ ആക്രമിക്കുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ നിന്നു കട്ടിറ സ്വദേശികളായ രഞ്ജു (25), ഉണ്ണി (20) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.

ചിന്നക്കനാൽ 301 കോളനിയിലാണ് കാട്ടാന വീട് തകർത്തത്. ​ഗോപി നാ​ഗൻ എന്നയാളുടെ വീടാണ് തകർത്തത്. ചക്കക്കൊമ്പനാണ് ആക്രമിച്ചതെന്നു നാട്ടുകാർ പറയുന്നു. കുറച്ചു ദിവസമായി ചക്കക്കൊമ്പൻ ജനവാസ മേഖലയ്ക്ക് സമീപമാണുള്ളത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആക്രമണം നടക്കുമ്പോൾ വീട്ടിൽ ആളുണ്ടായിരുന്നില്ല. അതിനാൽ വലിയ അപകടം ഒഴിവായി. വീടിന്റെ മുൻ ഭാ​ഗവും പിൻവശവും തകർത്ത ആന വീട്ടുപകരണങ്ങളും തകർത്തു.

301 കോളിയുടെ വഴിയിൽ തന്നെയാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. തുരത്താനുള്ള ശ്രമം തുടരുകയാണ്. കഴിഞ്ഞ ദിവസം ചക്കക്കൊമ്പൻ പന്നിയാറിൽ ഇറങ്ങി റേഷൻ കട തകർത്തിരുന്നു.

ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന വീട്
അലപ്പുഴ ജനറൽ ആശുപത്രിയിൽ യുവാവിന്‍റെ പരാക്രമം; അത്യാഹിത വിഭാ​ഗത്തിൽ അതിക്രമിച്ചു കയറി, അറസ്റ്റ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com