അന്താരാഷ്ട്ര വനിതാ വാരം; 'ഇൻ്റർനാഷണൽ വെയിട്രസ് റേസ്' സംഘടിപ്പിച്ചു

വൈകുന്നേരം നാല് മണിക്ക് വെള്ളാർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റേസ് സമുദ്ര ബീച്ചിൽ സമാപിച്ചു
ഇൻ്റർനാഷണൽ 'വെയിട്രസ് റേസ്'
ഇൻ്റർനാഷണൽ 'വെയിട്രസ് റേസ്'

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ വാരത്തോടനുബന്ധിച്ച് അഞ്ചാമത് ഇൻ്റർനാഷണൽ വെയിട്രസ് റേസ് സംഘടിപ്പിച്ചു. യുഡിഎസ് ​ഗ്രൂപ്പ് ഓഫ് ഹോട്ടൽസും എസ്കെഎഎൽ ഇന്റർനാഷണൽ ക്ലബ് ട്രിവാൻഡ്രവും ചേർന്നാണ് റേസ് സംഘടിപ്പിച്ചത്. വൈകുന്നേരം നാല് മണിക്ക് വെള്ളാർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റേസ് സമുദ്ര ബീച്ചിൽ സമാപിച്ചു.

അദാനി ഇൻ്റർനാഷണൽ എയർപോർട്ടിലെ സിഎഒ രാഹുൽ ഭട്‌കോട്ടി പരിപാടിയുടെ ഉദ്ഘാടനവും ഫ്ലാഗ്ഓഫും നിർവഹിച്ചു. കേരളത്തിലെ പ്രമുഖ കാറ്ററിങ് കോളജുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള 120 ഓളം വനിതകൾ റേസിൽ പങ്കെടുത്തു. വിജയികൾക്ക് ട്രോഫികളും മെഡലുകളും സർട്ടിഫിക്കറ്റുകളും ക്യാഷ് അവാർഡുകളും നൽകി.

റേസില്‍ ബീച്ചിലെ ഗോകുലം ഗ്രാൻഡ് ടർട്ടിൽ ശ്രീമതി അഞ്ജനയാണ് ഒന്നാം സ്ഥാനം നേടിയത്. അഭിരാമി, രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെൻ്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജിയാണ് രണ്ടാം സ്ഥാനം നേടിയത്. ഹോസ്പിറ്റാലിറ്റി വ്യവസായം സ്ത്രീകൾക്ക് സുരക്ഷിതവും ശരിയായതുമായ തൊഴിൽ തെരഞ്ഞെടുപ്പായി പ്രോത്സാഹിപ്പിക്കാൻ പരിപാടി സഹായിച്ചുവെന്ന് സംഘാടകർ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇൻ്റർനാഷണൽ 'വെയിട്രസ് റേസ്'
ആരോ​ഗ്യ വിഭാഗത്തിന്‍റെ മിന്നൽ പരിശോധന; ബത്തേരിയിൽ ഏഴിടങ്ങളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി

ജോലിസ്ഥലത്ത് സ്ത്രീകളുടെ സാന്നിധ്യം മുമ്പെന്നത്തേക്കാളും ഇപ്പോൾ എങ്ങനെ പ്രധാനമാണ് എന്ന സന്ദേശം പ്രചരിപ്പിക്കാൻ സഹായിക്കുന്ന ഒരു അജണ്ടയും പരിപാടിക്കുണ്ട്. ഫ്രണ്ട് ഓഫീസ്, ഹൗസ് കീപ്പിങ് അല്ലെങ്കിൽ സർവീസ് എന്നിങ്ങനെ ഹോസ്പിറ്റാലിറ്റി വ്യവസായത്തിൽ ഒരു സ്ത്രീ പുരുഷന് തുല്യമായി ജോലി ചെയ്യുന്നുവെന്നും സംഘാടകര്‍ പറഞ്ഞു. പ്രമുഖ ഹോസ്പിറ്റാലിറ്റി നേതാക്കൾ, ഹോസ്പിറ്റാലിറ്റി അസോസിയേഷനുകൾ, ട്രാവൽ ആൻഡ് ടൂർ ഓപ്പറേറ്റർമാർ, എയർലൈൻ അസോസിയേഷൻ, കാറ്ററിംഗ് കോളജുകൾ, എസ്ഐഎച്ച്ആർഒ, എടിടിഒഐ എന്നിവരും പ്രമുഖ ഹോട്ടലുകളും ഷോയുടെ ഭാഗമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com