ജെസ്‌ന തിരോധാനം; സഹപാഠികളിലേക്ക് അന്വേഷണം എത്തിയില്ല, തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ്

സിബിഐയുടെ ആക്ഷേപം സമര്‍പ്പിക്കാന്‍ രണ്ട് ആഴ്ച സമയം നല്‍കിയിട്ടുണ്ട്.
ജെസ്‌ന /
ജെസ്‌ന / ഫയല്‍ ചിത്രം

കോട്ടയം: ജെസ്‌ന തിരോധാന കേസില്‍ സിബിഐ അന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടികാട്ടി ജെസ്‌നയുടെ പിതാവ്. ജെസ്‌നയുടെ കൂടെ കോളജില്‍ പഠിച്ച അഞ്ചു പേരിലേക്ക് സിബിഐ അന്വേഷണം എത്തിയില്ലെന്നാണ് ആരോപണം.

സിബിഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജെസ്‌നയുടെ പിതാവ് സിജെഎം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ ആരോപണമുള്ളത്. ഹര്‍ജി കോടതി സ്വീകരിച്ചു. സിബിഐയുടെ ആക്ഷേപം സമര്‍പ്പിക്കാന്‍ രണ്ട് ആഴ്ച സമയം നല്‍കിയിട്ടുണ്ട്.

പുളിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്കു വച്ചാണ് ജെസ്‌നയെ കാണാതാകുന്നതെന്നും ഈ സ്ഥലങ്ങളില്‍ സിബിഐ അന്വേഷണം എത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

ഡിഗ്രിക്കു കൂടെ പഠിച്ച ഏതോ ഒരു സുഹൃത്ത് ജെസ്നയെ ചതിച്ച് ദുരുപയോഗം ചെയ്തതായി സംശയമുണ്ട്. ജെസ്‌നയ്ക്കു ശാരീരിക പ്രശ്‌നങ്ങളുണ്ടായതിന്റെ കാരണങ്ങളെക്കുറിച്ചു സിബിഐ പരിശോധിച്ചില്ല.ജെസ്‌ന കോളജിനു പുറത്ത് എന്‍എസ്എസ് ക്യാംപുകള്‍ക്കു പോയിരുന്നു. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തിയില്ലെന്നും സിബിഐ അന്വേഷണം പരാജയമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആറ് വര്‍ഷം മുമ്പ് പത്തനംതിട്ട വെച്ചൂച്ചിറയില്‍ നിന്നാണ് ഡിഗ്രി വിദ്യാര്‍ത്ഥിനി ജെസ്‌നയെ കാണാതായത്. ലോക്കല്‍ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സിബിഐകേസ് ഏറ്റെടുത്തത്. 2021 ഫെബ്രുവരില്‍ കേസേറ്റെടുത്ത സിബിഐക്കും ജെസ്‌ന എവിടെയെന്ന കണ്ടെത്താനായില്ല. ജെസ്‌നയുടെ തിരോധാനത്തിനു പിന്നില്‍ മത, തീവ്രവാദ സംഘടനകള്‍ക്കു ബന്ധമില്ലെന്നും സിബിഐ കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com