പണം നൽകാൻ കൂട്ടാക്കിയില്ല, അച്ഛനെ മകൻ അടിച്ചു കൊന്നു; അറസ്റ്റ്

കോയിവിള പാവുമ്പാ സ്വദേശി മനോജ് കുമാർ (37) ആണ് അറസ്റ്റിലായത്
മനോജ് കുമാർ
മനോജ് കുമാർ

കൊല്ലം: ചവറയിൽ പണം നൽകാത്തതിന്റെ പേരിൽ അച്ഛനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. കോയിവിള പാവുമ്പാ സ്വദേശി മനോജ് കുമാർ (37) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെയാണ് സംഭവം. കോയിവിള സ്വദേശി അച്യുതനെയാണ് മകൻ മർദ്ദിച്ച് കൊല്ലപ്പെടുത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മനോജ് കുമാർ
43 സ്‌ക്വാഡുകള്‍, 502 കേന്ദ്രങ്ങളില്‍ പരിശോധന; 54 ഷവര്‍മ കടകള്‍ പൂട്ടിച്ചു

അച്യുതന്റെ പേരിലുള്ള സ്ഥലം വിറ്റു കിട്ടിയ പണത്തിൽ നിന്ന് ഓഹരി ആവശ്യപ്പെട്ട് മനോജ് വീട്ടിൽ ബഹളമുണ്ടിക്കിയിരുന്നു. പണം നൽകില്ലെന്ന് പറഞ്ഞതിൽ പ്രകോപിതനായ പ്രതി അച്യുതനെ ക്രൂരമായി മർദ്ദിച്ചു. ​ഗുരുതരമായി പരിക്കേറ്റ അച്യുതൻ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com