വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് മാറ്റണം; എതിർത്ത് സമസ്തയും

ഏപ്രില്‍ 26 വെള്ളിയാഴ്ചയാണ് കേരളത്തിലെ വോട്ടെടുപ്പ്
സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: ഏപ്രിൽ 26 വെള്ളിയാഴ്ച കേരളത്തിൽ ലോകസ്ഭാ തെരഞ്ഞെടുപ്പിന്‍റെ ഭാ​ഗമായുള്ള വോട്ടെടുപ്പ് നടത്താൻ നിശ്ചയിച്ചതിൽ എതിർപ്പുമായി സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയും രം​ഗത്ത്. മുസ്ലിം ലീ​ഗിനു പിന്നാലെയാണ് സമസ്തയും വിയോജിപ്പറിയിച്ച് രം​ഗത്തെത്തിയത്.

വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നു പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങളും സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാരും ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി സമസ്ത തെരഞ്ഞെടുപ്പ് കമ്മീഷനു ഇമെയിൽ സന്ദേശവും അയച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വെള്ളിയാഴ്ച ഇസ്ലാം മത വിശ്വാസികൾക്ക് ഏറെ പ്രാധാന്യമുള്ള ജുമ നിസ്കാരിക്കേണ്ട ദിവസമാണ്. ഒരു പ്രദേശത്തെ മുഴുവൻ ഇസ്ലാം വിശ്വാസികളും സംഘം ചേർന്നാണ് ആരാധന നടത്തുന്നത്.

വോട്ടർമാർക്കും ഡ്യൂട്ടിക്കു നിയോ​ഗിക്കപ്പെടുന്ന ഉദ്യോ​ഗസ്ഥരടക്കമുള്ളവർക്കും വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് പ്രയാസം സൃഷ്ടിക്കും. പോളിങിനേയും ഇതു ബാധിക്കും. വിഷയത്തിൽ കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നു ഇരുവരും അഭ്യർഥിച്ചു.

സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
'വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും'- എതിർപ്പുമായി മുസ്ലിം ലീ​ഗ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com