റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഇന്നും തടസപ്പെട്ടു; വലഞ്ഞ് ജനം, സര്‍വര്‍ മാറ്റണമെന്നാവശ്യം

മസറ്ററിങിനായി ആളുകള്‍ എത്തിയെങ്കിലും സെര്‍വറിലെ തകരാറുകള്‍ കാരണം മടങ്ങിപ്പോകുകയായിരുന്നു

റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഇന്നും തടസപ്പെട്ടു
റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഇന്നും തടസപ്പെട്ടു എക്‌സ്പ്രസ് ഫോട്ടോ

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഇന്നും തടസപ്പെട്ടു. എല്ലാ റേഷന്‍ കടകളും തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ഇ പോസ് സെര്‍വര്‍ തകരാറിലാകുകയായിരുന്നു.

ഇന്ന് മഞ്ഞ കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ് ആയിരുന്നു നടത്തേണ്ടിയിരുന്നത്. വിവിധ ജില്ലകളില്‍ മസറ്ററിങിനായി ആളുകള്‍ എത്തിയെങ്കിലും സെര്‍വറിലെ തകരാറുകള്‍ കാരണം മടങ്ങിപ്പോയി. ഇന്നലെയും മസ്റ്ററിങ് തടസപ്പെട്ടിരുന്നു. നിലവില്‍ നാലര ലക്ഷത്തോളം മഞ്ഞ, പിങ്ക് കാര്‍ഡുകളാണ് മസ്റ്ററിങ് നടത്തിയത്. പ്രശ്‌നം ഇതുവരെയായിട്ടും പരിഹരിക്കാത്തതിന്റെ പ്രതിഷേധത്തിലാണ് റേഷന്‍ വ്യാപാരികളും ഉപഭോക്താക്കളും.

ഒരേ സമയം സംസ്ഥാനം മുഴുവന്‍ മസ്റ്ററിങ് നടത്താന്‍ ആവില്ല. ഏഴ് ജില്ലകളായി വിഭജിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. ഇപ്പോഴത്തെ സര്‍വര്‍ മാറ്റാതെ പ്രശ്നം പരിഹരിക്കാന്‍ ആകില്ലെന്നും വ്യാപാരികള്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍


റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഇന്നും തടസപ്പെട്ടു
കോഴിക്കോട് ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ചു; 8 പേര്‍ക്ക് പരിക്ക്

മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് നിര്‍ബന്ധമായും നടത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് ഇന്നലെയും ഇന്നും നാളെയുമായി സംസ്ഥാനത്തെ റേഷന്‍ വിതരണം പൂര്‍ണമായി നിര്‍ത്തിവച്ച് മസ്റ്ററിങ് നടപടികള്‍ നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍, രണ്ടു ദിവസമായി റേഷന്‍ കടകളിലെല്ലാം സാങ്കേതികപ്രശ്നങ്ങള്‍ നേരിടുകയാണ്.

റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഇന്നലെ ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചിരുന്നു. മഞ്ഞനിറമുള്ള കാര്‍ഡുകാര്‍ക്ക് സാധ്യമായാല്‍ മസ്റ്ററിങ് നടത്താം. അരിവിതരണവും മസ്റ്ററിങ്ങും ഒന്നിച്ചുനടത്തിയാല്‍ സാങ്കേതിക പ്രശ്നം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com