ഷൂവിലും ശരീരത്തിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 2.2 കിലോ സ്വർണം; കണ്ണൂർ വിമാനത്താവളത്തിൽ 2 പേർ പിടിയിൽ

പിടിയിലായത് കാസര്‍ക്കോട്, കോഴിക്കോട് സ്വദേശികള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംഫയല്‍

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ട് യാത്രക്കാരിൽ നിന്നു 2.2 കിലോ സ്വർണമാണ് പിടികൂടിയത്. ദുബൈയിൽ നിന്നെത്തിയ കാസർക്കോട് സ്വദേശി അബ്ദുൽ റഹ്മാൻ, കോഴിക്കോട് സ്വദേശി റഫീഖ് എന്നിവരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഷൂവിലും ശരീരത്തിലും ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ഡിഐആർഐ കണ്ണൂർ യൂണിറ്റിനു കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കംസ്റ്റസുമായി ചേർന്നു നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്.

പ്രതീകാത്മക ചിത്രം
ഇടുക്കിയിൽ ആംബുലൻസ് മറിഞ്ഞ് രോ​ഗി മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com