അച്ഛൻ ജീവനൊടുക്കി, അഞ്ചും മൂന്നും വയസുള്ള കുട്ടികളെ ഏറ്റെടുക്കാതെ അമ്മ

ചവറ പുതുക്കാട് ആർആർ നിവാസിൽ രാജേഷ് (43) ആണ് മരിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊല്ലം: അച്ഛൻ ജീവനോടുക്കിയതിന് പിന്നാലെ അമ്മ ഏറ്റെടുക്കില്ലെന്ന് പറഞ്ഞ അഞ്ചും മൂന്നും വയസുള്ള കുട്ടികളുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ചവറ പുതുക്കാട് ആർആർ നിവാസിൽ രാജേഷ് (43) ആണ് മരിച്ചത്. രാജേഷിന്റെ ഭാര്യ ജിഷയെ കഴിഞ്ഞ മൂന്ന് മുതൽ കാണാതായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജിഷയ്ക്കായുള്ള അന്വേഷണത്തിനിടെയാണ് ഇന്നലെ രാവിലെ ചവറ മടപ്പള്ളിയിലെ വാടക വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ രാജേഷിനെ കണ്ടെത്തിയത്. തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി താഴെവീണതാണെന്നാണ് പൊലീസ് നി​ഗമനം. കഴുത്തിൽ കയർ കുരുങ്ങിയ നിലയിലായിരുന്നു.

ഫയല്‍ ചിത്രം
കൊലപാതകം മോഷണശ്രമത്തിനിടെ, എതിര്‍ത്തപ്പോള്‍ അനുവിന്റെ തല തോട്ടില്‍ ചവിട്ടിത്താഴ്ത്തി; പ്രതി സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്

അച്ഛൻ വിളിച്ചിട്ടു എഴുന്നേൽക്കുന്നില്ലെന്ന് കുട്ടികൾ അയൽവാസികളെ അറിയിച്ചതിനെ തുടർന്നാണ് പരിശോധിച്ചപ്പോഴാണ് രാജേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകീട്ട് നാല് മണിയോടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. ഇതിനിടെ ജിഷയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കുട്ടികളെ സംരക്ഷിക്കാൻ കഴിയില്ലെന്ന് അറിയിച്ചതോടെ കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയായിരുന്നു. കുട്ടികളെ ഏറ്റെടുക്കാൻ ബന്ധുക്കളും തയ്യാറായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com