രാജീവ് ചന്ദ്രശേഖറുമായി ബന്ധമില്ല; ബിജെപി സ്ഥാനാര്‍ത്ഥികള്‍ മികച്ചതെന്ന് പറഞ്ഞത് ജാഗ്രത ഉണ്ടാകാന്‍: ഇ പി ജയരാജന്‍

ബിസിനസ് ഉണ്ടെന്ന് തെളിയിച്ചാല്‍ അത് മുഴുവന്‍ വി ഡി സതീശന് സൗജന്യമായി നല്‍കുമെന്ന് ഇപി ജയരാജന്‍
ഇ പി ജയരാജന്‍ മാധ്യമങ്ങളോട്‌
ഇ പി ജയരാജന്‍ മാധ്യമങ്ങളോട്‌ഫയൽ

കണ്ണൂര്‍: കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ലോക്‌സഭ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. രാജീവ് ചന്ദ്രശേഖറിനെ ഇന്നുവരെ നേരില്‍ കണ്ടിട്ടില്ല. ഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു. രാജീവ് ചന്ദ്രശേഖറുമായി ഇപി ജയരാജന് ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബിസിനസ് ഉണ്ടെന്ന് തെളിയിച്ചാല്‍ അത് മുഴുവന്‍ വി ഡി സതീശന് സൗജന്യമായി നല്‍കുമെന്നും ഇപി ജയരാജന്‍ പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥികള്‍ മികച്ചതെന്ന് പറഞ്ഞത് ജാഗ്രത ഉണ്ടാകാന്‍ വേണ്ടിയാണെന്നും കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നും ജയരാജന്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തനിക്ക് ബിസിനസ് ഉണ്ടെന്ന് തെളിയിച്ചാല്‍ അത് മുഴുവന്‍ വിഡി സതീശന് കൊടുക്കാന്‍ തയ്യാറാണ്. മുദ്ര പേപ്പറുമായി വന്നാല്‍ സതീശന് എല്ലാം എഴുതിക്കൊടുക്കാം. ഭാര്യക്ക് വൈദേകം റിസോര്‍ട്ടില്‍ ഷെയറുണ്ട്. എന്നാല്‍ ബിസിനസ് ഒന്നുമില്ല. ബിസിനസ് ഉണ്ടെങ്കില്‍ സതീശന്റെ ഭാര്യയ്ക്ക് എഴുതി കൊടുക്കാമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

ബിജെപി സ്ഥാനാര്‍ത്ഥികള്‍ മികച്ചതെന്ന് പറഞ്ഞത് ജാഗ്രത ഉണ്ടാകാന്‍ വേണ്ടിയാണ്. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. കേന്ദ്രമന്ത്രിമാരെ കേരളത്തില്‍ മത്സരത്തിനിറക്കുന്നത് ഇമേജ് കൂട്ടാന്‍ വേണ്ടിയാണ്. തോല്‍ക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമോ. അവര്‍ എല്ലാ വഴിയും നോക്കും. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ പലരും ബിജെപിയിലേക്ക് ചേക്കേറുകയാണ്. ബിജെപിയെ താഴേക്ക് കൊണ്ടുപോകാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്.

ഇ പി ജയരാജന്‍ മാധ്യമങ്ങളോട്‌
മട്ടന്നൂരില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായെത്തി, ലിഫ്റ്റ് വാഗ്ദാനം ചെയ്തു യുവതിയെ ബൈക്കില്‍ കയറ്റി; പ്രതി കൊടുംകുറ്റവാളി, കീഴ്പ്പെടുത്തിയത് അതിസാഹസികമായി

പദ്മജ വേണുഗോപാലിനെ സിപിഎമ്മിലേക്ക് ക്ഷണിച്ചുവെന്ന ആരോപണവും ഇപി ജയരാജന്‍ തള്ളി. പദ്മജയെ ക്ഷണിച്ചിട്ടില്ല. ക്ഷണിച്ചിരുന്നെങ്കില്‍ അവര്‍ ഇങ്ങോട്ടല്ലേ വരേണ്ടത്. പദ്മജ പോയത് ബിജെപിയിലേക്കല്ലേയെന്നും ഇപി ജയരാജന്‍ ചോദിച്ചു. ദല്ലാള്‍ നന്ദകുമാറിനെ അറിയില്ല. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനെയും അറിയില്ലെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com