റീല്‍സ് ഹിറ്റാകാന്‍ അഭ്യാസ പ്രകടനം: 26 പേരുടെ ലൈസൻസ് റദ്ദാക്കും; നാലു പേർക്കെതിരെ കേസ്, 4.70 ലക്ഷം പിഴ

വിവിധ ജില്ലകളിൽ കഴിഞ്ഞദിവസം നടത്തിയ ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ടിൽ 32 വാഹനങ്ങൾ പിടിച്ചെടുത്തു
ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ടിൽ 32 വാഹനങ്ങൾ പിടിച്ചെടുത്തു
ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ടിൽ 32 വാഹനങ്ങൾ പിടിച്ചെടുത്തുപ്രതീകാത്മക ചിത്രം

തിരുവനന്തപുരം: റോഡിലൂടെയുള്ള ഇരുചക്ര വാഹനങ്ങളുടെ അഭ്യാസ പ്രകടനം അവസാനിപ്പിക്കാൻ കടുത്ത നടപടി. വിവിധ ജില്ലകളിൽ കഴിഞ്ഞദിവസം നടത്തിയ ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ടിൽ 32 വാഹനങ്ങൾ പിടിച്ചെടുത്തു. 26 പേരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും തീരുമാനിച്ചു. പൊലീസും മോട്ടർ വാഹനവകുപ്പും ചേർന്ന് സംയുക്തമായാണ് പരിശോധന നടത്തിയത്.

ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ടിൽ 32 വാഹനങ്ങൾ പിടിച്ചെടുത്തു
ചാവക്കാട് ന​ഗരമധ്യത്തിൽ വൻ തീപിടുത്തം; മൂന്ന് കടകൾ കത്തിനശിച്ചു, ലക്ഷങ്ങളുടെ നഷ്ടം

നാലു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനും നടപടി സ്വീകരിച്ചു. അഭ്യാസ പ്രകടനം നടത്തിയവരിൽ നിന്ന് 4,70,750 രൂപ പിഴ ഈടാക്കി. വാഹനങ്ങൾ രൂപമാറ്റം വരുത്തി അമിതവേഗത്തിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നതിന്റെ വിഡിയോ വിവിധ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതു കണ്ടെത്തിയതിനെ തുടർന്നാണു നടപടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ട്രാഫിക് ഐജിയുടെ കീഴിലുള്ള ട്രാഫിക് റോഡ് സേഫ്റ്റി സെൽ സമൂഹമാധ്യമങ്ങളിൽ പരിശോധന നടത്തിയാണു കുറ്റവാളികളെ കണ്ടെത്തിയത്. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നിർദേശപ്രകാരം എഡിജിപി എം.ആർ.അജിത് കുമാർ, ഗതാഗത കമ്മിഷണറും എഡിജിപിയുമായ എസ്.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണു പൊലീസിലെയും മോട്ടർ വാഹനവകുപ്പിലെയും ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com