ആലപ്പുഴയില്‍ കടൽ ഉൾവലിഞ്ഞു

പുറക്കാട് മുതൽ ഏതാണ്ട് 300 മീറ്റർ, തോട്ടപ്പള്ളി ഭാ​ഗത്തേക്കാണ് ഉൾവലിഞ്ഞത്
കടൽ ഉൾവലിഞ്ഞ നിലയില്‍
കടൽ ഉൾവലിഞ്ഞ നിലയില്‍ടെലിവിഷന്‍ ദൃശ്യം

ആലപ്പുഴ: പുറക്കാട് കടൽ 50 മീറ്ററോളം ഉൾ വലിഞ്ഞു. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്ററോളം ഭാ​ഗത്താണ് കടൽ ഉൾവലിഞ്ഞത്. ഈ ഭാ​ഗത്ത് ഉൾവലിയൽ പ്രതിഭാസം നേരത്തെയും ഉണ്ടായിട്ടുണ്ട്.

ഇന്ന് രാവിലെ ആറര മുതലാണ് കടൽ ഉൾവലിയൽ പ്രതിഭാസം ദൃശ്യമായത്. പുറക്കാട് മുതൽ ഏതാണ്ട് 300 മീറ്റർ തോട്ടപ്പള്ളി ഭാ​ഗത്തേക്കാണ് ഉൾവലിഞ്ഞത്. തീരത്ത് ചളി അടിഞ്ഞ അവസ്ഥയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ന് പുലർച്ചെ മത്സ്യബന്ധത്തിനു പോയ മത്സ്യത്തൊഴിലാളികൾക്ക് തിരികെ വരാൻ കഴിയാത്ത സാഹചര്യമാണ്. ചെളി അടിഞ്ഞതാണ് തിരിച്ചു വരവ് ദുഷ്കരമാക്കുന്നത്.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പരമ്പരാ​ഗത മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇങ്ങനെയുള്ള പ്രതിഭാസം ഇടയ്ക്ക് കാണാറുണ്ട്. ചാകര ഉള്ള അവസരങ്ങളിലാണ് സാധാരണ കടൽ ഉൾവലിയുന്നത് കണ്ടിട്ടുള്ളതെന്നും അവർ പറയുന്നു.

കടൽ ഉൾവലിഞ്ഞ നിലയില്‍
'പൗഡറ് പൂശി നടക്കുന്ന ഷണ്ഡൻ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും, നന്നായി ഒലത്തിക്കോ'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com