ഇടുക്കിയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

തമിഴ്നാട്ടിൽ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ടുപേർ മരിച്ചു.
അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ടുപേർ മരിച്ചു.ടെലിവിഷന്‍ ദൃശ്യം

മൂന്നാര്‍:അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പടെ മൂന്ന് തിരുനെല്‍വേലി സ്വദേശികളാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

തിരുനെല്‍വേലിയിലെ പ്രഷര്‍കുക്കര്‍ കമ്പനിയിലെ ജീവനക്കാര്‍ കുടുംബസമേതം മൂന്നാര്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു. അഞ്ച് മണിയോടെയാണ് അപകടം. വളവ് തിരിയുമ്പോള്‍ വണ്ടി കൊക്കയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാര്‍ എത്തിയാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉടന്‍ തന്നെ പരിക്കേറ്റ മൂന്ന് പേരെ അടിമാലി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പതിനാല് പേരാണ് വാഹനത്തിലുണ്ടായിരുന്നതായാണ് സൂചന. പരിക്കേറ്റവരെ മുഴുവന്‍ വാഹനത്തില്‍ നിന്ന് മാറ്റിയിട്ടുണ്ട്. ട്രാവലര്‍ 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരില്‍ നിരവധി പേരുടെ നിലഗുരുതരമാണ്.

അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ടുപേർ മരിച്ചു.
പാലക്കാട്ടെ ബിജെപി നേതാവിന്റെ കൊലപാതകം; പോപ്പുലര്‍ ഫ്രണ്ട് നേതാവ് എന്‍ഐഎ പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com