കാടിനുള്ളിൽ മീൻപിടിക്കാൻ പോയി; യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

പത്തനംതിട്ട ഏഴാം തലയിൽ വനത്തിനുള്ളിൽ വെച്ചാണ് സംഭവമുണ്ടായത്
പത്തനംതിട്ട യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു
പത്തനംതിട്ട യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടുപ്രതീകാത്മക ചിത്രം

പത്തനംതിട്ട: കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഏഴാംതല സ്വദേശി ദിലീപാണ് കൊല്ലപ്പെട്ടത്. പത്തനംതിട്ട ഏഴാം തലയിൽ വനത്തിനുള്ളിൽ വെച്ചാണ് സംഭവമുണ്ടായത്. കാടിനുള്ളിലെ പുഴയിൽ സുഹൃത്തിനൊപ്പം മീൻ പിടിക്കാൻ പോയ സമയത്താണ് ആനക്കൂട്ടം ആക്രമിച്ചത്. ദിലീപിനെ കാട്ടാനക്കൂട്ടം ആക്രമിച്ചു എന്നാണ് സുഹൃത്ത് ഓമനക്കുട്ടൻ വെളിപ്പെടുത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്ന് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്ത സംഭവമാണ്. നീല​ഗിരി ദേവാലയില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചിരുന്നു. നീര്‍മട്ടം സ്വദേശി ഹനീഫ (45) ആണ് മരിച്ചത്. ദേവഗിരി എസ്റ്റേറ്റിന് സമീപച്ച് വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. പരിസര പ്രദേശങ്ങളില്‍ വിറക് ശേഖരിച്ചുകൊണ്ടിരിക്കുന്നതിനിടെ ആണ് അപ്രതീക്ഷിതമായി കാട്ടാനയുടെ ആക്രമണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com