'കുത്തനെയുള്ള ഇറക്കത്തിൽ വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായി'; മാങ്കുളം അപകടത്തിൽ മരണം നാലായി

പേമരം വളവിൽ സ്ഥിരമായി അപകടങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍
മാങ്കുളം അപകടത്തിൽ മരണം നാലായി
മാങ്കുളം അപകടത്തിൽ മരണം നാലായിടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്

മൂന്നാർ: അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി. പേമരം വളവിൽ ഇന്നലെ വൈക്കുന്നേരം അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. കുത്തനെയുള്ള ഇറക്കത്തിൽ വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകട കാരണമെന്നാണ് പ്രഥമിക വിലയിരുത്തൽ. തമിഴ്‌നാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

തിരുനെല്‍വേലിയിലെ പ്രഷര്‍കുക്കര്‍ കമ്പനിയിലെ ജീവനക്കാര്‍ കുടുംബസമേതം മൂന്നാര്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു. മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പടെ മൂന്ന് തിരുനെല്‍വേലി സ്വദേശികളാണ് മരിച്ചത്. വളവു തിരിയുന്നതിനിടെ 30 അടി താഴ്ചയിലേക്ക് ട്രാവലർ മറിയുകയായിരുന്നു. 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാങ്കുളം അപകടത്തിൽ മരണം നാലായി
ഇടുക്കിയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

പരിക്കേറ്റ 10 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വളവിൽ സ്ഥിരം അപകടം നടക്കാറുണ്ടെന്നും ഇതുവരെ പത്തോളം വാഹനങ്ങൾ അപകടത്തിൽപെട്ടിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. എന്നാൽ അധികാരികൾ ഇതിൽ യാതൊരു നടപടിയും സ്ഥ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാർ ആക്ഷേപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com