കോഴിക്കോട് എന്‍ഐടിയില്‍ രാത്രി കര്‍ഫ്യു; 11 മണിക്ക് ശേഷം കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിയന്ത്രണം

വിദ്യാര്‍ത്ഥികളുടെ ആരോഗ്യം കണക്കിലെടുത്താണ് രാത്രി വൈകി കാന്റീന്‍ പ്രവര്‍ത്തനം നിര്‍ത്തലാക്കിയതെന്നാണ് ഉത്തരവില്‍ പറയുന്നത്.
കോഴിക്കോട് എന്‍ഐടിയില്‍ രാത്രി കര്‍ഫ്യു
കോഴിക്കോട് എന്‍ഐടിയില്‍ രാത്രി കര്‍ഫ്യു

കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ രാത്രി കര്‍ഫ്യു. രാത്രി 11 മണിക്ക് ശേഷം കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. വിദ്യാര്‍ഥികള്‍ 12 മണിക്കുള്ളില്‍ കോളജ് ഹോസ്റ്റലില്‍ കയറണമെന്നും ലംഘിക്കുന്നവരെ ഹോസ്റ്റലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുമെന്നും സ്റ്റുഡന്റ് വെല്‍ഫയര്‍ ഡീന്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു.

ഉത്തരവ് പ്രകാരം കാമ്പസില്‍ രാത്രി വൈകിയും പ്രവര്‍ത്തിച്ചിരുന്ന കാന്റീനുകള്‍ ബുധനാഴ്ച്ച മുതല്‍ രാത്രി 11 മണിക്ക് ശേഷം പ്രവര്‍ത്തിക്കില്ല. വിദ്യാര്‍ത്ഥികളുടെ ആരോഗ്യം കണക്കിലെടുത്താണ് രാത്രി വൈകിയുള്ള കാന്റീന്‍ പ്രവര്‍ത്തനം നിര്‍ത്തലാക്കിയതെന്നാണ് ഉത്തരവില്‍ പറയുന്നത്.

സ്ഥിരമായി രാത്രി വൈകി ഉറങ്ങുന്നത് കുട്ടികളുടെ മാനസിക ആരോഗ്യത്തെയും അതുവഴി പഠനത്തെ ഉള്‍പ്പെടെ ബാധിക്കും. തുടര്‍ച്ചയായി ഉറക്കക്രമം തെറ്റുന്നത് ഹൃദ്രോഗങ്ങളും പ്രമേഹവും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ചെറുപ്പക്കാരില്‍ ഉണ്ടാക്കുന്നതും കൂടി കണക്കിലെടുത്താണ് നിയന്ത്രണം ഉത്തരവില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോഴിക്കോട് എന്‍ഐടിയില്‍ രാത്രി കര്‍ഫ്യു
ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ അപകടം: ആനയ്ക്കും ലോറിയ്ക്കും ഇടയില്‍ കുടുങ്ങി പാപ്പാന്‍ മരിച്ചു

രാത്രി വൈകിയുള്ള യാത്രകള്‍ കാരണം സുരക്ഷാ വീഴ്ചയുണ്ടാകുന്നുണ്ടെന്നും കുട്ടികള്‍ക്ക് ഉറക്കക്കുറവ് മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. വിദ്യാര്‍ത്ഥികള്‍ ചൂഷണം ചെയ്യപ്പെടുന്നു, മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളിലേക്ക് കുട്ടികള്‍ വഴിതെറ്റി പോകുന്നു എന്നീ കാരണങ്ങള്‍ പരിഗണിച്ചാണ് ഹോസ്റ്റല്‍ സമയത്തില്‍ നിയന്ത്രണം എന്നും ഡീനിന്റെ ഉത്തരവില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com