ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ അപകടം: ആനയ്ക്കും ലോറിയ്ക്കും ഇടയില്‍ കുടുങ്ങി പാപ്പാന്‍ മരിച്ചു

ചാത്തപുരം ബാബുവെന്ന ആനയുടെ ഒന്നാം പാപ്പാനായിരുന്നു
ദേവന്‍
ദേവന്‍

പാലക്കാട്: ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒന്നാം പാപ്പാന്‍ മരിച്ചു. കുനിശ്ശേരി കൂട്ടാല സ്വദേശി ദേവനാണ് (58) മരിച്ചത്. ചാത്തപുരം ബാബുവെന്ന ആനയുടെ ഒന്നാം പാപ്പാനായിരുന്നു.

ദേവന്‍
നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു

പാലക്കാട് മേലാര്‍കോട് താഴക്കോട്ടുകാവ് വേലയ്ക്കായി ആനയെ കൊണ്ടുവന്നപ്പോഴാണ് അപകടമുണ്ടായത്. ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആനയുടേയും ലോറിയുടേയും ഇടയില്‍പ്പെടുകയായിരുന്നു. ആനയെ ലോറിയില്‍ നിന്ന് ഇറക്കാന്‍ വേണ്ടി ആനയുടെ മുന്നില്‍ നിന്ന് തള്ളുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിനിടെ അപ്രതീക്ഷിതമായി ആന മുന്നോട്ടു നീങ്ങിയതാണ് അപകടത്തിന് കാരണമായത്. ഇതോടെ ആനയ്ക്കും ലോറിയില്‍ ഉറപ്പിച്ച ഇരുമ്പ് ദണ്ഡിനും ഇടയില്‍ കുടുങ്ങുകയായിരുന്നു. ദേവനെ ഉടന്‍തന്നെ നെന്മാറയിലുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മേലാർകോട് കമ്പോളത്തിനു സമീപം ബുധനാഴ്ച വൈകിട്ടു നാലുമണിയോടെ ആയിരുന്നു സംഭവം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com