ആലപ്പുഴയില്‍ 850 മീറ്ററോളം ഭാഗത്ത് കടല്‍ ഉള്‍വലിഞ്ഞത് സ്വാഭാവിക പ്രതിഭാസം: റിപ്പോര്‍ട്ട്

പുറക്കാട് കടല്‍ ഉള്‍വലിഞ്ഞത് സ്വാഭാവിക പ്രതിഭാസമെന്ന് റിപ്പോര്‍ട്ട്
കടൽ ഉൾവലിഞ്ഞ നിലയില്‍
കടൽ ഉൾവലിഞ്ഞ നിലയില്‍ടെലിവിഷന്‍ ദൃശ്യം

ആലപ്പുഴ: പുറക്കാട് കടല്‍ ഉള്‍വലിഞ്ഞത് സ്വാഭാവിക പ്രതിഭാസമെന്ന് റിപ്പോര്‍ട്ട്. റവന്യൂ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരാണ് റിപ്പോര്‍ട്ട് നല്‍കിയത്. പുറക്കാട് മുതല്‍ തെക്കോട്ട് 850 മീറ്ററോളം ഭാഗത്താണ് കടല്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞത്. ഈ ഭാഗത്ത് ഉള്‍വലിയല്‍ പ്രതിഭാസം നേരത്തെയും ഉണ്ടായിട്ടുണ്ട്.

ഇന്നലെ രാവിലെ ആറര മുതലാണ് കടല്‍ ഉള്‍വലിയല്‍ പ്രതിഭാസം ദൃശ്യമായത്.തീരത്ത് ചളി അടിഞ്ഞ അവസ്ഥയായിരുന്നു. പുലര്‍ച്ചെ മത്സ്യബന്ധത്തിനു പോയ മത്സ്യത്തൊഴിലാളികള്‍ക്ക് തിരികെ വരാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടായത്. ചെളി അടിഞ്ഞതാണ് തിരിച്ചു വരവ് ദുഷ്‌കരമാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറഞ്ഞത്. ഇങ്ങനെയുള്ള പ്രതിഭാസം ഇടയ്ക്ക് കാണാറുണ്ട്. ചാകര ഉള്ള അവസരങ്ങളിലാണ് സാധാരണ കടല്‍ ഉള്‍വലിയുന്നത് കണ്ടിട്ടുള്ളതെന്നും അവര്‍ പറയുന്നു.

കടൽ ഉൾവലിഞ്ഞ നിലയില്‍
കാട്ടാക്കടയിൽ ആർഎസ്‌എസ്‌ പ്രവർത്തകന് വെട്ടേറ്റു; നില ​ഗുരുതരം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com