ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് സാമൂഹ്യമാധ്യമ വിലക്ക്: വിവാദ ഉത്തരവ് പിന്‍വലിച്ചു

ഉത്തരവിനെതിരെ കെജിഎംഒഎ അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു
ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് സാമൂഹ്യമാധ്യമ വിലക്ക്: വിവാദ ഉത്തരവ് പിന്‍വലിച്ചു
ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് സാമൂഹ്യമാധ്യമ വിലക്ക്: വിവാദ ഉത്തരവ് പിന്‍വലിച്ചുഎക്‌സ്‌

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് സാമൂഹ്യമാധ്യമ വിലക്ക് ഏര്‍പ്പെടുത്തിയ വിവാദ ഉത്തരവ് പിന്‍വലിച്ചു. മുന്‍കാല പ്രാബല്യത്തോടെയാണ് ഉത്തരവ് പിന്‍വലിച്ചത്. ജീവനക്കാര്‍ സാമൂഹ്യമാധ്യമ ഇടപെടലുകള്‍ നടത്താന്‍ പാടില്ലെന്നും യുട്യൂബ് ചാനല്‍ ഉണ്ടാകരുതെന്നുമായിരുന്നുമായിരുന്നു ഈ മാസം 13ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്.

ഉത്തരവിനെതിരെ കെജിഎംഒഎ അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. യുട്യൂബ് വഴി വരുമാനം നേടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഉത്തരവ് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും ഉത്തരവ് തിരുത്തണമെന്നും ആവശ്യം ശക്തമായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് സാമൂഹ്യമാധ്യമ വിലക്ക്: വിവാദ ഉത്തരവ് പിന്‍വലിച്ചു
കണ്ണൂരില്‍ ഭീതി വിതച്ച കടുവയെ പിടികൂടി

പെരുമാറ്റച്ചട്ടമനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോസ്റ്റുകളിടുന്നതിനും സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്നതിനും അനുമതി തേടാറുണ്ട്. ഇത്തരത്തില്‍ അനുമതി നല്‍കുമ്പോള്‍ ചട്ടലംഘനം സംഭവിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് എല്ലാത്തരം സാമൂഹിക മാധ്യമ ഇടപെടലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്. പോസ്റ്റുകള്‍ക്കും മറ്റും പരസ്യവരുമാനം ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ഇതു കണ്ടെത്തുക പ്രായോഗികമല്ലെന്നും അപേക്ഷകള്‍ സ്ഥാപന, ജില്ലാതലത്തില്‍തന്നെ നിരസിക്കാമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com