വിഴിഞ്ഞം ടിപ്പര്‍ അപകടം; അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് ഒരുകോടി നല്‍കും

ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചുവീണ് പരിക്കേറ്റ അനന്തു മാര്‍ച്ച് 19നാണ് മരിച്ചത്.
അപകടത്തില്‍ മരിച്ച അനന്തു
അപകടത്തില്‍ മരിച്ച അനന്തു ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് പോയ ടിപ്പറില്‍ നിന്ന് കല്ലു വീണ് മരിച്ച ബിഡിഎസ് വിദ്യാര്‍ഥിയും മുക്കോല സ്വദേശിയുമായ അനന്തുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും. ഒരുകോടി രുപ ധനസഹായം നല്‍കും. അനന്തുവിന്റെ കുടുംബത്തെ നേരില്‍ കണ്ടാണ് ഇക്കാര്യം അറിയിച്ചത്. സന്ധ്യാറാണിക്കും ധനസഹായം നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചുവീണ് പരിക്കേറ്റ അനന്തു മാര്‍ച്ച് 19നാണ് മരിച്ചത്. വിഴിഞ്ഞം തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പറില്‍ നിന്നാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അനന്തുവിന്റെ തലയില്‍ കല്ല് തെറിച്ചുവീണത്. അപകടത്തെ തുടര്‍ന്ന് വിവിധ രാഷ്ട്രീയകക്ഷികള്‍ തുറമുഖ കവാടം ഉപരോധിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അനന്തുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടിയും അഭിപ്രായപ്പെട്ടിരുന്നു. അനന്തുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി വേണ്ട തീരുമാനം കൈക്കൊള്ളും. അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് സഹായം നല്‍കണം. ബി ഡി എസ് വിദ്യാര്‍ത്ഥിയായ അനന്തു കുടുംബത്തിന്റെ പ്രതീക്ഷയാണ്. അതുകൂടി പരിഗണിച്ചു കൊണ്ടാകണം അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നല്‍കേണ്ടത്.

അപകടത്തില്‍ മരിച്ച അനന്തു
തിരുവനന്തപുരത്ത് വീണ്ടും ടിപ്പര്‍ അപകടം; സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട് 100മീറ്റര്‍ വലിച്ചുകൊണ്ടുപോയി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com