തിരുവനന്തപുരത്ത് വീണ്ടും ടിപ്പര്‍ അപകടം; സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട് 100മീറ്റര്‍ വലിച്ചുകൊണ്ടുപോയി

ഗുരുതര പരിക്കുകളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിച്ചു.
തിരുവനന്തപുരം ജില്ലയില്‍ ടിപ്പറിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്ക്
തിരുവനന്തപുരം ജില്ലയില്‍ ടിപ്പറിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്ക്ടെലിവിഷന്‍ ദൃശ്യം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയില്‍ വീണ്ടും ടിപ്പര്‍ അപകടം. സ്‌കൂട്ടര്‍ യാത്രികനായ യുവാവിനെ ഇടിച്ച ശേഷം 100 മീറ്ററോളം വലിച്ചുകൊണ്ടുപോയി. കാട്ടാക്കട നക്രാംചിറയിലാണ് അപകടമുണ്ടായത്. ഗുരുതര പരിക്കുകളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിച്ചു.

മുഖത്തും കൈകളിലും കാലുകളിലും സാരമായി പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം പനവിള ജങ്ഷനിലുണ്ടായ ടിപ്പര്‍ അപകടത്തില്‍ അധ്യാപകന് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചുവീണ് ബിഡിഎസ് വിദ്യാര്‍ത്ഥിയായ അനന്തു മരിച്ചത് രണ്ടാഴ്ചക്ക് മുമ്പായിരുന്നു. തലസ്ഥാനത്ത് ടിപ്പര്‍ അപകടങ്ങള്‍ പതിവായിരിക്കുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം ജില്ലയില്‍ ടിപ്പറിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്ക്
ബില്ലുകളില്‍ തീരുമാനം വൈകുന്നു; രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍, അസാധാരണ നീക്കം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com