ഞൊടിയിടയില്‍ പോളിങ് ബൂത്ത് അറിയാം; സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടര്‍മാര്‍ക്ക് തൊട്ടടുത്തുള്ള പോളിങ് സ്റ്റേഷനിലെത്തി വോട്ട് ചെയ്യാനുള്ള സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍
വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ മാത്രം നല്‍കി സെര്‍ച്ച് ചെയ്ത് പോളിങ് ബൂത്ത് കണ്ടെത്താം
വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ മാത്രം നല്‍കി സെര്‍ച്ച് ചെയ്ത് പോളിങ് ബൂത്ത് കണ്ടെത്താംഫയൽ

കൊച്ചി: വോട്ടര്‍മാര്‍ക്ക് തൊട്ടടുത്തുള്ള പോളിങ് സ്റ്റേഷനിലെത്തി വോട്ട് ചെയ്യാനുള്ള സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാജ്യത്ത് ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കായി പത്ത് ലക്ഷത്തിലധികം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. ഇലക്ഷന്‍ കമ്മീഷന്റെ https://electoralsearch.eci.gov.in വെബ്സൈറ്റിലൂടെ ഓരോ വോട്ടര്‍മാര്‍ക്കും തൊട്ടടുത്തുള്ള ബൂത്തുകള്‍ കണ്ടെത്തി വോട്ട് ചെയ്യാനാകും.

വെബ്സൈറ്റില്‍ പ്രവേശിച്ച് പേര്, വയസ്സ് , ജില്ല, നിയമസഭ മണ്ഡലം എന്നിങ്ങനെയുള്ള വിവരങ്ങള്‍ നല്‍കിയാല്‍ ബൂത്ത് ഏതെന്നു അറിയാനാകും. കൂടാതെ വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ മാത്രം നല്‍കി സെര്‍ച്ച് ചെയ്ത് പോളിങ് ബൂത്ത് കണ്ടെത്തുന്നതിനുള്ള സംവിധാനവും വെബ്സൈറ്റിലുണ്ട്. വോട്ടര്‍ ഐഡിക്കൊപ്പം രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി നല്‍കിയാലും വിവരം ലഭ്യമാകും. മൂന്ന് രീതിയിലൂടെയും പോളിങ് ബൂത്ത് കണ്ടെത്തുമ്പോഴും ഫലം ലഭിക്കാന്‍ സ്‌ക്രീനില്‍ കാണിക്കുന്ന ക്യാപ്ച്ച കോഡ് കൃത്യമായി നല്‍കണം.

വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ മാത്രം നല്‍കി സെര്‍ച്ച് ചെയ്ത് പോളിങ് ബൂത്ത് കണ്ടെത്താം
തൃശൂരില്‍ പാല്‍ കറക്കുന്നതിനിടെ ഷോക്കേറ്റ് നാലു പശുക്കള്‍ ചത്തു; ഉടമസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പോളിങ് ബൂത്ത് കണ്ടെത്തിയാല്‍ ഗൂഗിള്‍ മാപ്പ് വഴി ബൂത്തിന്റെ ലൊക്കേഷന്‍ മനസിലാക്കാം. ആന്‍ഡ്രോയ്ഡ്, ഐഒ എസ് പ്ലാറ്റ്ഫോമില്‍ വരുന്ന വോട്ടര്‍ ഹെല്പ് ലൈന്‍ ആപ്പ് വഴിയും ഹെല്‍പ്ലൈന്‍ നമ്പറായ 1950 ല്‍ ബന്ധപ്പെട്ടാലും പോളിങ് ബൂത്ത് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com