കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; ആറു വയസ്സുകാരി മരിച്ചു

മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്
അപകടത്തിൽ തകർന്ന കാർ
അപകടത്തിൽ തകർന്ന കാർ ടെലിവിഷൻ ദൃശ്യം
Published on
Updated on

ഇടുക്കി: ഇടുക്കി ചേറ്റുകുഴിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കമ്പംമേട്ട് കാട്ടേഴത്ത് വീട്ടില്‍ എബിയുടെ മകള്‍ ആമിയാണ് മരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞ് തിരികെ കമ്പംമേട്ടിലേക്ക് മടങ്ങുകയായിരുന്നു എബിയും കുടുംബവും. കമ്പത്തു നിന്നും കട്ടപ്പനയിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസുമായിട്ടാണ് കാര്‍ കൂട്ടിയിടിച്ചത്.

അപകടത്തിൽ തകർന്ന കാർ
പെട്രോള്‍ പമ്പിലെത്തി തീ കൊളുത്തിയ യുവാവ് മരിച്ചു

പരിക്കേറ്റ എബിയുടെ നില ഗുരുതരമാണ്. എബിയുടെ അച്ഛന്‍ തങ്കച്ചന്‍, അമ്മ മോളി, ഭാര്യ, മൂന്നു വയസ്സുള്ള മകള്‍ എന്നിവരാണ് കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്ന അവസ്ഥയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com