ടൊവിനോയ്‌ക്കൊപ്പമുള്ള ചിത്രം: വി എസ് സുനില്‍കുമാറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

ടൊവിനോയുടെ പേരും ചിത്രവും ദുരുപയോ​ഗം ചെയ്തുവെന്ന പരാതിയിലാണ് നടപടി
ടൊവിനോ തോമസ്, വി എസ് സുനിൽ കുമാർ
ടൊവിനോ തോമസ്, വി എസ് സുനിൽ കുമാർ ഫയൽ ചിത്രം

തൃശൂര്‍: നടന്‍ ടൊവിനോ തോമസിന് ഒപ്പമുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതിന് തൃശൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. ഇനി ആവര്‍ത്തിക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

ടൊവിനോയുടെ പേരും ചിത്രവും ദുരുപയോ​ഗം ചെയ്തുവെന്ന പരാതിയിലാണ് നടപടി. പരാതിയിന്മേൽ സ്ഥാനാർത്ഥി വി എസ് സുനില്‍കുമാറിന്റേയും സിപിഐ ജില്ലാ സെക്രട്ടറിയുടേയും വിശദീകരണം കേട്ട ശേഷമാണ് നടപടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടൊവിനോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംബാസിഡറാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ഇവർ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ വിശദീകരണം. ഇരുവരുടേയും മറുപടി തൃപ്തികരമായി കണ്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ താക്കീത് നല്‍കി പരാതി അവസാനിപ്പിക്കുകയായിരുന്നു.

ടൊവിനോ തോമസ്, വി എസ് സുനിൽ കുമാർ
ഇന്നും വേനല്‍മഴയ്ക്ക് സാധ്യത; ശമനമില്ലാതെ ചൂട്, യെല്ലോ അലര്‍ട്ട്

തന്റെ ഫോട്ടോ തെഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് ടൊവിനോ സാമൂഹിക മാധ്യമങ്ങളിൾ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെ സുനിൽകുമാർ പോസ്റ്റ് പിൻവലിച്ചിരുന്നു. സിനിമാ ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ശേഷമായിരുന്നു സുനില്‍കുമാര്‍ അദ്ദേഹത്തിനൊപ്പമുള്ള ചിത്രമടങ്ങുന്ന പോസ്റ്റിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com