13 ഇനം സാധനങ്ങൾ സബ്‌സിഡി നിരക്കിൽ; ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ വ്യാഴാഴ്ച മുതൽ

ഏപ്രിൽ 13 വരെ ചന്തകൾ പ്രവർത്തിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: വിലക്കയറ്റം പിടിച്ചു നിർത്തുക ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടത്തുന്ന ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ വ്യാഴാഴ്ച ( മാർച്ച് 28) ആരംഭിക്കും. സംസ്ഥാനത്തെ 83 താലൂക്കുകളിലും ചന്തകളുണ്ടാകും. ഏപ്രിൽ 13 വരെ ചന്തകൾ പ്രവർത്തിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

13 ഇനം സബ്‌സിഡി സാധനങ്ങൾ ചന്തകളിൽ ലഭിക്കും. സപ്ലൈകോ ഉൽപ്പന്നങ്ങളും മറ്റ്‌ സൂപ്പർ മാർക്കറ്റ്‌ ഇനങ്ങളും കുറഞ്ഞ വിലയിൽ ലഭ്യമാകും. മാവേലിസ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ, പീപ്പിൾസ്‌ ബസാറുകൾ, ഹൈപ്പർ മാർക്കറ്റുകൾ, അപ്‌ന ബസാറുകൾ തുടങ്ങി സപ്ലൈകോയുടെ 1630 വിൽപ്പനശാലകളും വിലക്കയറ്റം പ്രതിരോധിക്കാൻ മുന്നിലുണ്ട്.

ഫയല്‍ ചിത്രം
6 ഗുണ്ടുകൾ, 3 ലിറ്റർ പെട്രോൾ, കത്തി, കയർ; ഭാര്യയെയും മക്കളെയും കൊല്ലാൻ സ്ഫോടകവസ്തുക്കളുമായെത്തി; യുവാവ് അറസ്റ്റിൽ

വിപണി ഇടപെടലിന്‌ 200 കോടി കഴിഞ്ഞ ദിവസം സംസ്ഥാനസർക്കാർ അനുവദിച്ചിരുന്നു. അതിനുമുമ്പ്‌ 80 കോടി രൂപയും നൽകി. ഈ തുകയുൾപ്പെടെ ഉപയോഗിച്ചാണ്‌ ചന്തകൾ സജ്ജമാക്കുന്നത്‌. ശബരി കെ റൈസ്‌ വിതരണവും തുടരുന്നുണ്ട്. ജയ അരിക്ക്‌ 29 രൂപയും കുറുവ, മട്ട അരിക്ക്‌ 30 രൂപയുമാണ്‌ വില.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com