ഭാര്യയെയും മക്കളെയും കൊല്ലാൻ സ്ഫോടക വസ്തുക്കളുമായി എത്തിയ ആൾ അറസ്റ്റിൽ
ഭാര്യയെയും മക്കളെയും കൊല്ലാൻ സ്ഫോടക വസ്തുക്കളുമായി എത്തിയ ആൾ അറസ്റ്റിൽപ്രതീകാത്മക ചിത്രം

6 ഗുണ്ടുകൾ, 3 ലിറ്റർ പെട്രോൾ, കത്തി, കയർ; ഭാര്യയെയും മക്കളെയും കൊല്ലാൻ സ്ഫോടകവസ്തുക്കളുമായെത്തി; യുവാവ് അറസ്റ്റിൽ

പൊലീസ് സാഹസികമായിട്ടാണ് പ്രമോദിനെ കീഴ്പ്പെടുത്തിയത്

ആലപ്പുഴ: പിണങ്ങിക്കഴിയുന്ന ഭാര്യയെയും മക്കളെയും കൊലപ്പെടുത്താൻ സ്ഫോടക വസ്തുക്കളുമായി എത്തിയ ആൾ അറസ്റ്റിൽ. മാന്നാർ എരമത്തൂർ കണ്ണമ്പള്ളി വീട്ടിൽ പ്രമോദ് (40) ആണ് അറസ്റ്റിലായത്. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭാര്യയെയും മക്കളെയും കൊലപ്പെടുത്താൻ സ്ഫോടക വസ്തുക്കളും പെട്രോളും മറ്റുമായി ഭാര്യവീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. പൊലീസ് സാഹസികമായിട്ടാണ് പ്രമോദിനെ കീഴ്പ്പെടുത്തിയത്. രണ്ട് ആൺമക്കളുമൊത്ത് ഭാര്യ രാധു കഴിഞ്ഞ ജനുവരി മുതൽ, തോട്ടപ്പള്ളിയിലെ വീട്ടിൽ മാറിത്താമസിക്കുകയായിരുന്നു.

24ന് രാത്രി എട്ടുമണിയോടെ പ്രമോദ് സ്കൂട്ടറിൽ വരുമ്പോൾ വഴിയിൽ ഭാര്യയെയും മക്കളെയും കണ്ടു. തുടർന്ന് ഇയാൾ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ഭാര്യയുടെ അച്ഛനുമായി വാക്കുതർക്കവുമുണ്ടായി. അയൽക്കാർ അറിയിച്ചതനുസരിച്ച് പൊലീസ് എത്തിയപ്പോൾ പെട്രോളും ലൈറ്ററുമായി അവർക്കെതിരെ തിരിഞ്ഞു.

ഭാര്യയെയും മക്കളെയും കൊല്ലാൻ സ്ഫോടക വസ്തുക്കളുമായി എത്തിയ ആൾ അറസ്റ്റിൽ
ലൈം​ഗിക പീഡനത്തിന് ഇരയായത് 14 കാരി കൂട്ടുകാരിയോട് പറഞ്ഞു; രണ്ടു പേർ അറസ്റ്റിൽ

പ്രമോദിന്റെ കയ്യിലുണ്ടായിരുന്ന ബാഗിൽ നിന്ന് 6 ഗുണ്ടുകൾ, 3 ലീറ്റർ പെട്രോൾ, കത്തി, കയർ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രമോദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com