ലൈം​ഗിക പീഡനത്തിന് ഇരയായത് 14 കാരി കൂട്ടുകാരിയോട് പറഞ്ഞു; രണ്ടു പേർ അറസ്റ്റിൽ

കൂട്ടുകാരി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ തിരുവല്ലയിൽ രണ്ടുപേർ അറസ്റ്റിൽ. ഇരവിപേരൂർ പടിഞ്ഞാറ്റേതറ സ്വാതി ഭവനിൽ തുളസീദാസ് (36), കിഴക്കൻ ഓതറ മോടിയിൽ വീട്ടിൽ ശ്രീജിത്ത് (34) എന്നിവരാണ് അറസ്റ്റിലായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലൈംഗിക പീഡനം ഉണ്ടായത് 14 കാരി പെൺകുട്ടി കഴിഞ്ഞ ദിവസം കൂട്ടുകാരിയോട് പറഞ്ഞു. കൂട്ടുകാരി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു.

പ്രതീകാത്മക ചിത്രം
ബോധവത്കരണ പരിപാടികൾ വിജയം കണ്ടു: വോട്ടർ പട്ടികയിൽ മൂന്നു ലക്ഷത്തിലധികം യുവ സമ്മതിദായകർ കൂടി

തുടർന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ ചുമത്തിയാണ് അറസ്റ്റ്. പിടിയിലായ തുളസീദാസ് ഈ മാസം പന്ത്രണ്ടാം തീയതിയും ശ്രീജിത്ത് കഴിഞ്ഞവർഷം ഓഗസ്റ്റിലും പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com