മസാലബോണ്ട് കേസ്: ഇഡി സമന്‍സില്‍ തോമസ് ഐസകിന്റേയും കിഫ്ബിയുടേയും ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് പകരം ജസ്റ്റിസ് ടി ആര്‍ രവിയുടെ ബെഞ്ചാവും കേസ് പരിഗണിക്കുക.
തോമസ് ഐസക്ക്
തോമസ് ഐസക്ക് ഫയൽ ചിത്രം

കൊച്ചി: മസാല ബോണ്ട് കേസില്‍ ഇ ഡി സമന്‍സ് ചോദ്യം ചെയ്തുള്ള തോമസ് ഐസകിന്റെയും കിഫ്ബിയുടെയും ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് പകരം ജസ്റ്റിസ് ടി ആര്‍ രവിയുടെ ബെഞ്ചാവും കേസ് പരിഗണിക്കുക.

തോമസ് ഐസക്ക്
കെ റെയില്‍ അട്ടിമറിക്കാന്‍ വിഡി സതീശന്‍ 150 കോടി കോഴ വാങ്ങിയെന്ന ആരോപണം: ഹര്‍ജി കോടതിയില്‍

സമന്‍സ് ചോദ്യംചെയ്തുള്ള ഐസകിന്റെ ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെ വീണ്ടും സമന്‍സ് അയച്ചത് എന്തിനാണെുള്ള ചോദ്യത്തിന് ഇഡി ഇന്ന് മറുപടി നല്‍കിയേക്കും. കഴിഞ്ഞ തവണ ഐസകിന്റെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സാവകാശം വേണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാല്‍ കിഫ്ബി സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചതിനുശേഷമാണ് പുതിയ സമന്‍സ് നല്‍കിയതെന്നാണ് ഇ ഡിയുടെ വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com