സിപിഎം നേതാക്കളുടെ സ്മൃതികുടീരത്തില്‍ രാസവസ്തു ഒഴിച്ചു; കോടിയേരിയുടെ ഫോട്ടോ വികൃതമാക്കി

കോടിയേരിയുടെ സ്മൃതികുടീരമാണ് ഏറ്റവുമധികം വികൃതമാക്കിയിട്ടുള്ളത്
കോടിയേരിയുടെ ചിത്രം വികൃതമാക്കിയ നിലയില്‍
കോടിയേരിയുടെ ചിത്രം വികൃതമാക്കിയ നിലയില്‍ ടെലിവിഷന്‍ ദൃശ്യം

കണ്ണൂർ: കണ്ണൂര്‍ പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്മൃതി കുടീരത്തിലും സ്തൂപത്തിലും രാസവസ്തു ഒഴിച്ച് വികൃതമാക്കി. കോടിയേരി ബാലകൃഷ്ണന്റെ സ്മൃതികുടീരത്തില്‍ സ്ഥാപിച്ച ഫോട്ടോയിലാണ് രാസവസ്തു ഒഴിച്ചത്. മുൻ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്‍, മുൻ മുഖ്യമന്ത്രി ഇ കെ നായനാര്‍. ഒ ഭരതന്‍ എന്നിവരുടെ സ്മൃതികുടീരത്തിലും ദ്രാവകം ഒഴിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്നു രാവിലെയായിരുന്നു സംഭവം. കോടിയേരിയുടെ സ്മൃതികുടീരമാണ് ഏറ്റവുമധികം വികൃതമാക്കിയിട്ടുള്ളത്. എന്ത് ദ്രാവകമാണ് ഒഴിച്ചതെന്ന് വ്യക്തമല്ല. കോൺ​ഗ്രസ് നേതാക്കളുടേയും മറ്റ് സാംസ്കാരിക നായകരുടെയും സ്തൂപങ്ങൾ ഇതേ സ്ഥലത്തുണ്ട്. എന്നാൽ, ഇവയൊന്നും വികൃതമാക്കിയിട്ടില്ല.

കോടിയേരിയുടെ ചിത്രം വികൃതമാക്കിയ നിലയില്‍
സംസ്ഥാനത്ത് പത്രികാ സമര്‍പ്പണം തുടങ്ങി; ആദ്യമെത്തിയവരില്‍ മുകേഷും അശ്വിനിയും

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ആസൂത്രീത നീക്കമാണിതെന്ന് സിപിഎം ആരോപിച്ചു. ഇതിന് പിന്നിൽ കൃത്യമായ ​ഗൂഢാലോചനയുണ്ട്. വിശദമായ അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടു. സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമമാണെന്ന് സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com