സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളില്‍ രാസവസ്തു ഒഴിച്ച സംഭവം: ഒരാള്‍ കസ്റ്റഡിയില്‍

ബീച്ചിൽ കുപ്പി പെറുക്കുന്ന കണ്ണൂർ സ്വദേശി ആണ് പൊലീസ് കസ്റ്റ‍ഡിയിലുള്ളത്
കോടിയേരിയുടെ ചിത്രം വികൃതമാക്കിയ നിലയില്‍
കോടിയേരിയുടെ ചിത്രം വികൃതമാക്കിയ നിലയില്‍ ടെലിവിഷന്‍ ദൃശ്യം

കണ്ണൂർ: പയ്യാമ്പലം സ്മൃതികുടീരങ്ങളിലെ അതിക്രമത്തിൽ ഒരാൾ കസ്റ്റ‍ഡിയിൽ. ബീച്ചിൽ കുപ്പി പെറുക്കുന്ന കണ്ണൂർ സ്വദേശി ആണ് പൊലീസ് കസ്റ്റ‍ഡിയിലുള്ളത്. ഇയാൾ ബീച്ചിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണ് ഇയാള്‍. കസ്റ്റഡിയിലെടുത്തയാളെ എസിപിയുടെ നേതൃത്വത്തില്‍ ചോദ്യംചെയ്യുകയാണ്.

കോടിയേരിയുടെ ചിത്രം വികൃതമാക്കിയ നിലയില്‍
15 കോടി അടയ്ക്കണം; സിപിഎമ്മിനും ആദായനികുതി വകുപ്പ് നോട്ടീസ്: ഹൈക്കോടതിയെ സമീപിച്ചു

പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്മൃതി കുടീരത്തിലും സ്തൂപത്തിലും രാസവസ്തു ഒഴിച്ച് വികൃതമാക്കുകയായിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ സ്മൃതികുടീരത്തില്‍ സ്ഥാപിച്ച ഫോട്ടോയിലാണ് രാസവസ്തു ഒഴിച്ചത്. മുൻ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്‍, മുൻ മുഖ്യമന്ത്രി ഇ കെ നായനാര്‍. ഒ ഭരതന്‍ എന്നിവരുടെ സ്മൃതികുടീരത്തിലും ദ്രാവകം ഒഴിച്ചിരുന്നു. സോഫ്റ്റ് ഡ്രിങ്ക് പോലെയുള്ള പാനീയമാണ് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ ഒഴിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അക്രമം അന്വേഷിക്കുന്നതിനായി ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. പ്രദേശത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. സംശയം തോന്നിയവർ നിരീക്ഷണത്തിലാണ്. ശീതള പാനിയമാണ് ഒഴിച്ചത് എന്നാണ് നിഗമനം. ലാബ് റിസല്‍റ്റ് വന്നാല്‍ മാത്രമേ ഇതില്‍ വ്യക്തത വരൂ. ഡോഗ് സ്ക്വാഡ് പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. നായ ചെന്ന് നിന്നത് ബീച്ചിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com