അറസ്റ്റിലായ പ്രതികൾ
അറസ്റ്റിലായ പ്രതികൾസ്ക്രീൻഷോട്ട്

ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ പണം പോയി, വിലപേശാന്‍ ബന്ദിയാക്കിയ യുവാവിനെ രക്ഷിച്ച് പൊലീസ്; അഞ്ചുപേര്‍ പിടിയില്‍

ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടാന്‍ ഇടപാടുകാര്‍ ബന്ദിയാക്കിയ യുവാവിനെ രക്ഷിച്ച് പൊലീസ്

മലപ്പുറം: ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടാന്‍ ഇടപാടുകാര്‍ ബന്ദിയാക്കിയ യുവാവിനെ രക്ഷിച്ച് പൊലീസ്. യുവാവിനെ തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. എടവണ്ണ ഐന്തൂര്‍ സ്വദേശികളായ അജ്മല്‍, ഷറഫുദ്ധീന്‍, പത്തിപ്പിരിയം സ്വദേശി അബൂബക്കര്‍, വി പി ഷറഫുദ്ധീന്‍, വിപിന്‍ദാസ് എന്നിവരാണ് അറസ്റ്റിലായത്.

മലപ്പുറം എടവണ്ണയിലാണ് സംഭവം. ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ നിക്ഷേപിച്ചാല്‍ ഉയര്‍ന്ന ലാഭം നേടി തരാമെന്ന് വാഗ്ദാനം ചെയ്താണ് യുവാവ് ഇവരെ സമീപിച്ചതെന്ന് പൊലീസ് പറയുന്നു. ഇവര്‍ക്ക് കോടികള്‍ നഷ്ടപ്പെട്ടതായാണ് വിവരം. പണം മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ യുവാവിനെ നിരവധി തവണ സമീപിച്ചെങ്കിലും പണം ലഭിച്ചില്ല. തുടര്‍ന്ന് ബിസിനസുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ ആണ് എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി യുവാവിനെ ബന്ദിയാക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യുവാവിനെ തടവില്‍ പാര്‍പ്പിച്ച് വിലപേശി നഷ്ടപ്പെട്ട പണം മേടിച്ചെടുക്കാനായിരുന്നു അറസ്റ്റിലായവരുടെ പദ്ധതി. യുവാവിനെ വിട്ടു തരണമെങ്കില്‍ പണം മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് ഇവര്‍ ബന്ധുക്കളെ സമീപിച്ചു. ബന്ധുക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് യുവാവിനെ മോചിപ്പിച്ചത്. പണം തിരികെ കിട്ടാന്‍ വണ്ടൂരിലെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലാണ് യുവാവിനെ തടവില്‍ പാര്‍പ്പിച്ചിരുന്നത്. പൊലീസ് സ്ഥലത്തെത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു.

അറസ്റ്റിലായ പ്രതികൾ
'മയക്കുമരുന്ന് വില്‍പ്പന നടത്തി ആര്‍ഭാട ജീവിതം'; കോഴിക്കോടും കാസര്‍കോടും രാസ ലഹരിവേട്ട, നാലുയുവാക്കള്‍ പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com