'കരുവന്നൂര്‍ കേസില്‍ ഉന്നത കമ്യൂണിസ്റ്റ് നേതാക്കള്‍ക്കും സ്വര്‍ണക്കടത്തില്‍ ഒരു പ്രത്യേക ഓഫീസിനും ബന്ധം'- വെറുതെ വിടില്ലെന്നു മോദി

'ഇത്തവണ കേരളത്തില്‍ ബിജെപി റെക്കോഡ് വിജയം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ'
പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി ഫയല്‍

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഉന്നത കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ബന്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവങ്ങളുടെ പണമാണ് കൊള്ളയടിക്കപ്പെട്ടത്. സ്വര്‍ണക്കടത്തിന് ഒരു പ്രത്യേക ഓഫീസുമായും ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരോട് നടത്തിയ സംവാദത്തിലാണ് കരുവന്നൂര്‍ തെരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തിക്കൊണ്ടുള്ള മോദിയുടെ പരാമര്‍ശങ്ങള്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രതികളുടെ ആര്‍എസ്എസ് ബന്ധം തെളിയിക്കാനായില്ല, കൊലക്ക് കാരണം മുസ്ലീങ്ങളോടുള്ള വെറുപ്പ്, പ്രോസിക്യൂഷന്‍ പരാജയം

കുറ്റക്കാരായ ഒരാളെ പോലും വെറുതെ വിടില്ലെന്ന് മലയാളിക്ക് ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ഉന്നത സിപിഎം നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കുമെന്നും മോദി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ പോരടിക്കുന്ന ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍, ബിജെപിയെ തോല്‍പിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ കൈകോര്‍ക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തുറന്ന് കാട്ടണമെന്നും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തവണ കേരളത്തില്‍ ബിജെപി റെക്കോഡ് വിജയം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com