പ്രത്യാശയുടെ നിറവില്‍ ഇന്ന് ഈസ്റ്റര്‍; ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ പുതുക്കി വിശ്വാസികൾ

കുരിശുമരണം വരിച്ച യേശുദേവന്‍ മൂന്നാംനാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ പുതുക്കലാണ് ഈസ്റ്റര്‍
ചിത്രം; ടിപി സൂരജ്
ചിത്രം; ടിപി സൂരജ്
Updated on

തിരുവനന്തപുരം: പ്രത്യാശയുടെ നിറവില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി ഗാഗുല്‍ത്താമലയില്‍ കുരിശുമരണം വരിച്ച യേശുദേവന്‍ മൂന്നാംനാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ പുതുക്കലാണ് ഈസ്റ്റര്‍. സ്‌നേഹത്തിന്റെയും പ്രത്യാശയുടേയും തിരുനാളായ ഈസ്റ്റര്‍ 51 ദിവസത്തെ നോമ്പാചാരണത്തിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ആഘോഷിക്കുന്നത്.

പ്രത്യാശയുടെ സന്ദേശം പകരുന്ന ഈസ്റ്റര്‍ അമ്പതുനോമ്പാചരണത്തിന്റെ സമാപനം കൂടിയാണ്. ഗാഗുൽത്താമലയിലേക്കുള്ള ക്രിസ്തുവിന്‍റെ പീഡാനുഭവയാത്രയുടെ ഓർമയിൽ വിവിധ മലകളിലേക്കും കുരിശടികളിലേക്കുമാണ് ‘കുരിശിന്‍റെ വഴി’ നടത്തിയത്. കുരിശ് ആരാധന, കയ്പുനീർ കുടിക്കൽ എന്നിവ ദുഃഖവെള്ളി ആചരണത്തിന്‍റെ ഭാഗമായി നടത്തിയിരുന്നു. യാക്കോബായ, ഓർത്തഡോക്സ് പള്ളികളിൽ ഇന്നലെ വൈകീട്ട് ശുശ്രൂഷകൾ നടന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിറോ മലബാർ സഭയുടെ ഭൂരിഭാ​ഗം പള്ളികളിലും ഇന്നു പുലർച്ചെ മുതൽ ഈസ്റ്റർ ആഘോഷങ്ങൾ തുടങ്ങി. കോതമംഗലം രൂപതക്ക് കീഴിലെ ആരക്കുഴ സെന്‍റ് മേരീസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ ദൈവാലയത്തിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ഉയിർപ്പ് ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. സുശ്രൂശകളിലും വിശുദ്ധ കുർബാനകളിലും നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. പട്ടം സെന്റ് മേരിസ് പള്ളിയിൽ കർദിനാൾ ക്ലിമിസ് ബാവ നേതൃത്വം നൽകി.

ചിത്രം; ടിപി സൂരജ്
തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് വൻ മോഷണം; സ്വർണമടക്കം ലക്ഷങ്ങളുടെ കവർച്ച

ബറോഡ മാർ ഗ്രിഗോറിയോസ് വലിയപള്ളിയിൽ ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ നേതൃത്വം നൽകിയത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പ ഉയിർപ്പ് പ്രാ‌ർത്ഥനകൾക്ക് നേതൃത്വം നൽകി. ഈസ്റ്റർ ശുശ്രൂഷകൾക്കായി വീൽ ചെയ്റിലാണ് മാർപ്പാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ എത്തിയത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ദുഖ വെള്ളിയാഴ്ചയിലെ പ്രദക്ഷിണത്തിൽ നിന്നും മാർപ്പാപ്പ വിട്ടുനിന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com