മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ലീല സന്ദേശം അയച്ചയാൾ പിടിയിൽ

എറണാകുളം സ്വദേശി ശ്രീജിത്താണ് സൈബർ പൊലീസിന്റെ പിടിയിലായത്
ശ്രീജിത്ത്
ശ്രീജിത്ത്ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് അശ്ലീല സന്ദേശം അയച്ചയാൾ പിടിയിൽ. എറണാകുളം സ്വദേശി ശ്രീജിത്താണ് സൈബർ പൊലീസിന്റെ പിടിയിലായത്. മേയർ- കെഎസ്ആർടിസ് ഡ്രൈവർ തർക്കത്തിന് പിന്നാലെ മേയർക്കെതിരെ സൈബർ ആക്രമണം ഉണ്ടായിരുന്നു.

മേയറുടെ ഔദ്യോഗിക വാട്സ്ആപ്പ് നമ്പറിലേക്കാണ് അശ്ലീല സന്ദേശം അയച്ചത്. മേയറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. വാട്‌സ്ആപ്പ് നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് ശ്രീജിത്തിനെ എറണാകുളത്ത് വെച്ചാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഐടി ആക്ട്, സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കം ഐപിസി 384 എ പോലുള്ള വകുപ്പുകളാണ് പ്രതിയുടെ മേല്‍ ചുമത്തിയിരിക്കുന്നത്. പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ച ശേഷം റിമാന്‍ഡ് നടപടിയുമായി മുന്നോട്ടു പോകുമെന്നും പൊലീസ് അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശ്രീജിത്ത്
കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

ആര്യയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ കുറുകെയിട്ടു കെഎസ്ആർടിസി ബസ് തടഞ്ഞതിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും വിവാദമാവുകയും ചെയ്തിരുന്നു. ഓവർടേക്ക് ചെയ്യുന്നതിനിടെ കാറിനു നേർക്കു കെഎസ്ആർടിസ് ‍ഡ്രൈവർ ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ഇതിനു പിന്നാലെയാണ് ആര്യയ്ക്ക് എതിരെ സൈബർ ആക്രമണം തുടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com