കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

ലഹരിമരുന്ന് കേസിലും പ്രതിയാണ് പിടിയിലായ ജോസഫൈന്‍ എന്ന് പൊലീസ് പറഞ്ഞു
honeytrap
കൊല്ലത്ത് ഹണിട്രാപ്പ്ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
Updated on

കൊല്ലം: ശക്തികുളങ്ങരയില്‍ ഹണിട്രാപ്പിലൂടെ യുവാവിന്റെ പണവും സ്വര്‍ണലും മൊബൈലും കവര്‍ന്ന സംഭവത്തില്‍ നാലാംഗ സംഘം പിടിയില്‍. ചവറ സ്വദേശിനി ജോസഫൈൻ (മാളു-28), നഹാബ്, അപ്പു, അരുണ്‍ എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

honeytrap
ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

ലഹരിമരുന്ന് കേസിലും പ്രതിയാണ് പിടിയിലായ ജോസഫൈന്‍ എന്ന് പൊലീസ് പറഞ്ഞു. ഫോണിലൂടെ യുവാവിനെ പലതവണ വിളിച്ചായിരുന്നു തട്ടിപ്പ്. വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ് യുവാവിനെ കൊല്ലം താലൂക്ക് ഓഫീസിന് സമീപമുള്ള അറവുശാലയിലേക്ക് വിളിച്ചു വരുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മർദ്ദിക്കുകയായിരുന്നു. യുവാവില്‍ നിന്നും പ്രതികള്‍ പണവും സ്വര്‍ണവും മൊബൈലും കവര്‍ന്നുവെന്നാണ് പരാതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com