മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ ഡോക്ടര്‍ക്കെതിരെ പുനരന്വേഷണം

നാര്‍ക്കോട്ടിക് സെല്‍ എസിപി ടിപി ജേക്കബ് ഒരാഴ്ചയ്ക്കം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തര മേഖല ഐജി കെ സേതുരാമന്‍ ഉത്തരവിട്ടു.
കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ സമരം നടത്തിയ അതിജീവിത
കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ സമരം നടത്തിയ അതിജീവിതടെലിവിഷന്‍ ചിത്രം

കോഴിക്കോട്: മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ ഡോ. പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്. നാര്‍ക്കോട്ടിക് സെല്‍ എസിപി ടിപി ജേക്കബ് ഒരാഴ്ചയ്ക്കം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തര മേഖല ഐജി കെ സേതുരാമന്‍ ഉത്തരവിട്ടു. പീഡനക്കേസില്‍ ഡോക്ടര്‍ തന്റെ മൊഴി പൂര്‍ണമായും രേഖപ്പെടുത്തിയില്ലെന്ന് അതിജീവിത സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.

ഈ കേസിലെ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് അതിജീവിത ആവശ്യപ്പെട്ടിട്ടും കമ്മിഷണര്‍ നല്‍കിയിരുന്നില്ല, ഇതോടെ റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് അതിജീവിത കമ്മിഷണര്‍ ഓഫിസിന് സമീപത്ത് സമരം ആരംഭിച്ചിരുന്നു. തുടര്‍ന്ന് അതിജീവിത ആവശ്യപ്പെട്ട റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരമേഖല ഐജി കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡോ. കെവി പ്രീതിക്കെതിരായ പരാതിയില്‍ എസിപി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. ഇതിനു പിന്നാലെ അതിജീവിത സമരം അവസാനിപ്പിക്കുകയായിരുന്നു. ഡോ. പ്രീതിക്കെതിരെ പുനരന്വേഷണം നടത്തണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.

കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ സമരം നടത്തിയ അതിജീവിത
ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com