ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍

കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍
പിടിച്ചെടുത്ത സിം കാര്‍ഡുകള്‍
പിടിച്ചെടുത്ത സിം കാര്‍ഡുകള്‍ ടെലിവിഷന്‍ ചിത്രം

മലപ്പുറം: വേങ്ങര സ്വദേശിയില്‍ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓണ്‍ലൈന്‍ ട്രേഡിങിന്റെ പേരില്‍ തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. കര്‍ണാടകയിലെ മടിക്കേരിയില്‍ നിന്നാണ് അബ്ദുല്‍ റോഷനെ അറസ്റ്റ് ചെയ്തത്. 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍ എന്നിവ കണ്ടെത്തിയതായി മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്‍ പറഞ്ഞു.

തട്ടിപ്പ് സംഘത്തിന് സിംകാര്‍ഡുകള്‍ സംഘടിപ്പിച്ചു നല്‍കുന്ന കര്‍ണാടക പെരിയപ്പട്ടണ താലൂക്കില്‍ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുള്‍ റോഷനെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്റെ കീഴില്‍ സൈബര്‍ ഇന്‍സ്പെക്ടര്‍ ഐസി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബര്‍ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കില്‍ കണ്ട ഷെയര്‍ മാര്‍ക്കറ്റ് സൈറ്റിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് തട്ടിപ്പുകാര്‍ ഷെയര്‍ മാര്‍ക്കറ്റ് സൈറ്റിന്റെ കസ്റ്റമര്‍ കെയര്‍ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പന്‍ ഓഫറുകള്‍ നല്‍കി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച സൈബര്‍ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാര്‍ഡുകള്‍ തരപ്പെടുത്തി നല്‍കുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയില്‍ നാല്‍പതിനായിരത്തോളം സിംകാര്‍ഡുകളും നൂറ്റി എണ്‍പതില്‍പരം മൊബൈല്‍ ഫോണുകളും ഇയാളുടെപക്കല്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇയാളുമായി ബന്ധമുള്ള മൊബൈല്‍ ഷോപ്പുകള്‍ പുതിയ സിം കാര്‍ഡ് എടുക്കാനെത്തുന്നവരുടെ ഫിംഗര്‍ പ്രിന്റ് അവരറിയാതെ പല തവണകളായി ഉപയോഗിച്ച് വ്യാജ സിം കാര്‍ഡുകള്‍ ആക്ടിവേറ്റ് ചെയ്ത് ഇയാള്‍ക്ക് സിംകാര്‍ഡ് ഒന്നിന് 50 രൂപ നിരക്കില്‍ കൈമാറുകയാണ് പതിവ്.

ഇത്തരത്തില്‍ സംഘടിപ്പിക്കുന്ന സിംകാര്‍ഡുകളാണ് ഇയാള്‍ തട്ടിപ്പുകള്‍ക്കായി നല്‍കിയിരുന്നത്.സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസറായ പൊലീസ് ഇന്‍സ്പെക്ടര്‍ ഐ. സി ചിത്തരഞ്ജന്‍, പ്രത്യേക ജില്ലാ സൈബര്‍ സ്‌ക്വാഡ് അംഗങ്ങളായ സബ്ബ് ഇന്‍സ്പെക്ടര്‍ നജിമുദീന്‍ മണ്ണിശ്ശേരി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷൈജല്‍ പടിപ്പുര, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഇ. ജി പ്രദീപ്, ഷാഫി പന്ത്രാല, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജരത്‌നം എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

പിടിച്ചെടുത്ത സിം കാര്‍ഡുകള്‍
വരൾച്ച, കുടിവെള്ള ക്ഷാമം; മലമ്പുഴ ഡാം നാളെ തുറക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com