എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കൽ : യുഎഇയില്‍ നിന്നുള്ള വിമാനനിരക്ക് മൂന്നിരട്ടിയായി ഉയര്‍ന്നു

ഇനി യാത്ര ചെയ്യണമെങ്കില്‍ രണ്ടിരട്ടി തുകയെങ്കിലും അധികം നല്‍കേണ്ടി വരും
യുഎഇയില്‍ നിന്നുള്ള വിമാനനിരക്ക് മൂന്നിരട്ടിയായി ഉയര്‍ന്നു
യുഎഇയില്‍ നിന്നുള്ള വിമാനനിരക്ക് മൂന്നിരട്ടിയായി ഉയര്‍ന്നുപിടിഐ

അബുദാബി: ജീവനക്കാര്‍ പണിമുടക്കിയതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദായതോടെ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു. യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയായി ഉയര്‍ന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

10,000 രൂപയ്ക്ക് നേരത്തെ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നേരത്തെ ടിക്കറ്റ് എടുത്തവര്‍ക്ക് തുക പൂര്‍ണമായി മടക്കി കിട്ടിയാല്‍ പോലും ഇനി യാത്ര ചെയ്യണമെങ്കില്‍ രണ്ടിരട്ടി തുകയെങ്കിലും അധികം നല്‍കേണ്ടി വരും. യുഎഇയില്‍ നിന്നും ഇന്നലെ റദ്ദാക്കിയ 21 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിലെ 3096 പേരുടെ യാത്രയാണ് പ്രതിസന്ധിയിലായത്.

യുഎഇയില്‍ നിന്നുള്ള വിമാനനിരക്ക് മൂന്നിരട്ടിയായി ഉയര്‍ന്നു
കണ്ണൂര്‍, നെടുമ്പാശ്ശേരി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും മുടങ്ങി

കേരളത്തിലേക്കുള്ള 12 വിമാനങ്ങളിലായി 2232 മലയാളികളും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ഒരു വിഭാഗം കാബിന്‍ ക്രൂ അപ്രതീക്ഷിതമായി പണിമുടക്കിയത് ട്രാവല്‍, ടൂറിസം ഏജന്‍സികളേയും ബാധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com