ഹെൽമെറ്റ് തിരിച്ചു ചോദിച്ചതിലുള്ള വൈരാ​ഗ്യം; തൃശൂരിൽ യുവാക്കളെ വളഞ്ഞിട്ട് ആക്രമിച്ച് സംഘം

മൂന്നുപീടിക സ്വദേശികളായ അശ്വിൻ, നവീൻ എന്നിവരെയാണ് ഏഴ് പേരടങ്ങുന്ന സംഘം ആക്രമിച്ചത്.
യുവാക്കളെ വളഞ്ഞിട്ട് ആക്രമിച്ച് സംഘം
യുവാക്കളെ വളഞ്ഞിട്ട് ആക്രമിച്ച് സംഘംടെലിവിഷന്‍

തൃശൂര്‍‌: ഹെൽമെറ്റ് തിരിച്ചു ചോദിച്ചതിലുള്ള വൈരാ​ഗ്യത്തിൽ യുവാക്കളെ വളഞ്ഞിട്ട് ആക്രമിച്ചു. തൃശൂർ കൈപ്പമംഗലം മൂന്നുപീടികയിൽ ഇന്നനെ വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. മൂന്നുപീടിക സ്വദേശികളായ അശ്വിൻ, നവീൻ എന്നിവരെയാണ് ഏഴ് പേരടങ്ങുന്ന സംഘം ആക്രമിച്ചത്. നാട്ടുകാർ ഇടപ്പെട്ടാണ് യുവാക്കളെ രക്ഷപ്പെടുത്തിയത്.

മർദനമേറ്റ യുവാക്കളും ആക്രമിച്ചവരും അയൽവാസികളാണ്. കുറച്ച് നാളുകൾക്ക് മുൻപ് അശ്വിന്റെ ഹെൽമെറ്റ് അതുൽ എന്ന യുവാവ് കൊണ്ടു പോയിരുന്നു. ഹെൽമെറ്റ് തിരിച്ചു ചോദിച്ചിട്ട് നൽകാതിരുന്നതാണ് സംഘർഷത്തിന് കാരണമായത്. ഇതിനിടെ ഹെൽമെറ്റ് തിരിച്ചു തരാത്തിനാൽ ഇവരുടെ ബ്ലൂടൂത്ത് ഹെഡ്സെറ്റ് തടഞ്ഞു വെച്ചു. ഇതിനെ തുടർന്നുള്ള വൈരാ​ഗ്യമാണ് സംഘം ചേർന്നുള്ള മർദനത്തിൽ കലാശിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യുവാക്കളെ വളഞ്ഞിട്ട് ആക്രമിച്ച് സംഘം
കണ്ണൂര്‍, നെടുമ്പാശ്ശേരി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും മുടങ്ങി

പരിക്കേറ്റ യുവാക്കളെ ഇരിഞ്ഞാലക്കുട താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടു. സംഭവത്തിൽ നിലയിൽ പരാതി ലഭിക്കാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്നാണ് കൈപ്പമംഗലം പൊലീസ് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com