'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

'45,530 സീറ്റ് മലബാറിന്റെ അവകാശമാണ്. മലബാര്‍ കേരളത്തിലാണ്' എന്നെഴുതിയ ടീ ഷര്‍ട്ട് ഉയര്‍ത്തിപ്പിടിച്ചാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നൗഫല്‍ പ്രതിഷേധമുയര്‍ത്തിയത്.
MSF protesting the Plus One seat issue
'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രതിഷേധിച്ച് എംഎസ്എഫ് നേതാവ്. മലബാര്‍ പ്ലസ് വണ്‍ സീറ്റ് വിഷയത്തിലാണ് പ്രതിഷേധം. യോഗം തുടങ്ങിയതും കൈയില്‍ കരുതിയ ടീ ഷര്‍ട്ട് ഉയര്‍ത്തിയായിരുന്നു എംഎസ്എഫ് സംസ്ഥാന സെക്രട്ടറിയുടെ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു

45,530 സീറ്റ് മലബാറിന്റെ അവകാശമാണ്. മലബാര്‍ കേരളത്തിലാണ് എന്നെഴുതിയ ടീ ഷര്‍ട്ട് ഉയര്‍ത്തിപ്പിടിച്ചാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നൗഫല്‍ പ്രതിഷേധമുയര്‍ത്തിയത്. പൊലീസ് ഉദ്യോഗസ്ഥരല്ല തന്നെ എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ നേതാക്കളാണ് തടഞ്ഞതെന്ന് നൗഫല്‍ മാധ്യമങ്ങളോട് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് തൊഴിലാളി യുവജന വിദ്യാര്‍ഥി പ്രതിനിധികളാണ് യോഗത്തിലുണ്ടായിരുന്നുത്. യോഗം തുടങ്ങിയ ഉടനെ തന്നെയായിരുന്നു പ്രതിഷേധം. എംഎസ്എഫ് നേതാവിനെ പുറത്താക്കിയ ശേഷം യോഗം തുടര്‍ന്നു.

MSF protesting the Plus One seat issue
'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com