നാടക കല വികാസവും പരിണാമങ്ങളും: നവീന നാടകചിന്തകള്‍ എന്ന പുസ്തകത്തെക്കുറിച്ച്

ഈ ഗ്രന്ഥത്തിലെ ഒന്നാം ഭാഗമായ നാടകവിചാരം ലോകനാടകത്തിന്റെ രാജവീഥികളിലൂടെയും ഊടുവഴികളിലൂടെയുമുള്ള യാത്രയാണ്.
നാടക കല വികാസവും പരിണാമങ്ങളും: നവീന നാടകചിന്തകള്‍ എന്ന പുസ്തകത്തെക്കുറിച്ച്

ണ്ടാവട്ടെ എന്ന് ദൈവം പറഞ്ഞപ്പോള്‍ എല്ലാം ഉണ്ടാവുകയായിരുന്നു. വാക്കിന്റെ ശക്തിയാണ് ബൈബിള്‍ സൂചിപ്പിക്കുന്നത്. നാടകത്തിന്റെ ശരീരം വാക്കാണെന്നു നാട്യശാസ്ത്രം പറയുമ്പോഴും സൂചന അതു തന്നെയാണ്. 
രണ്ടായിരത്തിയഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ ഗ്രീക്കു നാടകങ്ങളും നൂറിലേറെ വര്‍ഷം മാത്രം പഴക്കമുള്ള മലയാള നാടകങ്ങളുമെല്ലാം വാക്കിന്റെ ശക്തിയുടെ ഇരുമുടിക്കെട്ടാണു ശിരസ്സിലേന്തി നില്‍ക്കുന്നത്. ടി.എം. എബ്രഹാമിന്റെ നവീന നാടകചിന്തകള്‍ നല്‍കുന്ന സന്ദേശവും മറ്റൊന്നല്ല. 

ഈ ഗ്രന്ഥത്തിലെ ഒന്നാം ഭാഗമായ നാടകവിചാരം ലോകനാടകത്തിന്റെ രാജവീഥികളിലൂടെയും ഊടുവഴികളിലൂടെയുമുള്ള യാത്രയാണ്. ഇതിന്റെ കൈവെളിച്ചത്തില്‍ ചില അതിര്‍ത്തിക്കല്ലുകള്‍ ഒളിഞ്ഞും തെളിഞ്ഞും നില്‍ക്കുന്നു. ഗ്രീക്ക് തിയേറ്റര്‍, ഗ്ലോബ് തിയേറ്റര്‍, എപ്പിക് നാടകവേദി, ക്രൂരതയുടെ നാടകവേദി എന്നിവയെല്ലാം അവയില്‍ ചിലതുമാത്രം. 
പ്രേക്ഷകനെ വികാരം കൊള്ളിക്കേ തല്ല, മറിച്ച് ഇരുത്തി ചിന്തിപ്പിക്കേ താണു നാടകം എന്ന ബര്‍ത്തോള്‍ഡ് ബ്രഹത്തിന്റെ സിദ്ധാന്തം പ്രത്യാശയുടെ കുരവപ്പൂക്കള്‍ വിരിയിക്കുന്നു. അതേസമയം സാമുവല്‍ ബക്കറ്റിന്റെ നാടകങ്ങളുടെ അന്തര്‍ധാരയായ കാത്തിരിപ്പിന്റെ മുഷിപ്പ് പ്രേക്ഷക മനസ്സില്‍ അലസതയുടെ മൃതനിമിഷങ്ങള്‍ സമ്മാനിക്കില്ലേ എന്നു സംശയിച്ചുപോകുന്നു. 
എന്നാല്‍, അത്ഭുതകരമായ പ്രതിഭാവിലാസംകൊ ് നാടകസാഹിത്യത്തിനെന്നും ഊറ്റംകൊള്ളാനും തലമുറയ്ക്ക് ചിന്തയുടെ ഊന്നുവടി നല്‍കാനും ഇതുപോലെ ലോക സാഹിത്യത്തില്‍ ഉയര്‍ന്നുവന്നവര്‍ വളരെ ഇല്ല എന്നതും നാം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. 

എഴുത്തുകാരന്റെ നാടകം സംവിധായകന്റെ നാടകമായി മാറിയ കഥ പറയുന്നിടത്ത് എഴുതപ്പെട്ട നാടകത്തിന്റെ പുനര്‍ജ്ജനിയായി സംവിധാന കലയെ കാണുന്നു. 
ആന്റോനിന്‍ ആര്‍ത്താഡിനും ഗ്രോട്ടോവ്‌സ്‌കിക്കും പീറ്റര്‍ ബ്രൂക്കിനും അഗസ്‌തോ ബോളിനും ശേഷം ലോകനാടകവേദിയില്‍ വന്ന വലിയ മാറ്റം അറിയാന്‍ ഈ പുസ്തകം നാടക വിദ്യാര്‍ത്ഥികള്‍ക്കും വായനക്കാര്‍ക്കും ഏറെ പ്രയോജനപ്പെടുമെന്നതില്‍ സംശയമില്ല. ലോക നാടകത്തില്‍ വന്നുകൊ ിരിക്കുന്ന മാറ്റങ്ങളുടെ പാഠങ്ങള്‍ക്കും അവതരണങ്ങള്‍ക്കുമപ്പുറം ഇവിടെ ഉണ്ടാവേണ്ട നവീന നാടക പരീക്ഷണങ്ങളുടെ ആവശ്യകതയിലേക്കും ഈ ലേഖനങ്ങള്‍ വിരല്‍ചൂണ്ടുന്നു. 

പുസ്തകത്തിന്റെ രണ്ടാം ഭാഗം ഇന്ത്യന്‍ അരങ്ങിനെക്കുറിച്ചുള്ള പഠനമാണ്. നാടോടിയും ക്ലാസ്സിക്കലുമായ നമ്മുടെ രംഗകലാരൂപങ്ങളെ സമന്വയിപ്പിച്ചും പാരമ്പര്യത്തില്‍നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടും ഭാരതീയമായൊരു നാടകവേദിക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിക്കുന്നതു സ്വാതന്ത്ര്യത്തിനു ശേഷമാണ്. ബി.വി. കാരന്തും ഗിരീഷ് കര്‍ണ്ണാടും ബാദല്‍ സര്‍ക്കാരും വിജയ് തെണ്ടുല്‍ക്കറും കാവാലം നാരായണപ്പണിക്കരുമെല്ലാം ഈ സത്യാന്വേഷണത്തിനായി വിയര്‍പ്പൊഴുക്കിയവരായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്ത്യയില്‍ സംവിധാന രംഗത്തേക്ക് സ്ത്രീകള്‍ കടന്നുവരുന്നത്. എങ്കിലും ഇവിടെ ഒരു ഫെമിനിസ്റ്റ് നാടകവേദി ഇനിയും ഉദയം ചെയ്തിട്ടില്ല എന്നു പറയേണ്ടിയിരിക്കുന്നു. ഈ വര്‍ത്തമാനകാല സത്യത്തെ നാടക പ്രേമികളും പ്രവര്‍ത്തകരും ഫലപ്രദമായി കൈക്കൊള്ളുമെന്നാണ് ഗ്രന്ഥകാരന്റെ പ്രതീക്ഷ. 
പാശ്ചാത്യമായ യഥാതഥ പ്രസ്ഥാനത്തില്‍നിന്നും പിന്‍വലിയാനും പ്രൊസീനിയം സ്റ്റേജിനെ നിരാകരിക്കാനുമുള്ള പ്രവണതയുടെ കടുംതുടി കൊട്ടിയ തനതു നാടകവേദി പാരമ്പര്യത്തിന്റെ വേരുകള്‍ തേടുകയാണ്. തനതു നാടകവേദി ഇനിയും അതിന്റെ ലക്ഷ്യം ഫലപ്രദമായി ഇവിടെ സാക്ഷാല്‍ക്കരിക്കേണ്ടിയിരിക്കുന്നു എന്നാണ് ഈ ഗ്രന്ഥം അടിവരയിടുന്നത്. 
മൂന്നാം ഭാഗമായ, നാടക കേരളത്തില്‍ അരങ്ങിലെ വികാസ പരിണാമങ്ങളുടെ കുടമാറ്റമാണ് കാണുന്നത്. 

വാക്ക്, വര, വര്‍ണ്ണം, ലയം, താളം, ചലനം, ശബ്ദം, ശബ്ദരാഹിത്യം, കാലം, സ്ഥലം എന്നിവയുടെ അയത്‌നമധുരമായ ചേരുവയാണ് നാടകം. ഇതിനോടു ബിംബം എന്ന ഘടകം കൂടി ചേര്‍ത്തുവയ്ക്കുകയാണ് ജി. ശങ്കരപ്പിള്ളയുടെ രചനാ കൗശലം. എന്നാല്‍, അരങ്ങിന്റെ വിശുദ്ധിയില്‍ വിട്ടുവീഴ്ച കാണിക്കാത്തവരാണ് കാവാലവും സി.എന്‍. ശ്രീകണ്ഠന്‍നായരും സി.ജെ. തോമസും. ഒരള്‍ത്താര വിളക്കുപോലെ പ്രകാശം പരത്തി നില്‍ക്കുന്നതാണ് അവരുടെ രചനകള്‍. നാടക വിദ്യാര്‍ത്ഥികള്‍ ഇതെല്ലാം അറിഞ്ഞിരിക്കേ താണ്. തെരുവു നാടകങ്ങളും തെരുമൂല നാടകങ്ങളും (street plays and street corner plays) തമ്മിലുള്ള വ്യത്യാസവും അവര്‍ പഠന വിഷയമാക്കേ താണ്. അതില്‍ ഒരു വിട്ടുവീഴ്ചയില്ലായ്മയുടെ കര്‍ക്കശത്വം കൂടി ഗ്രന്ഥകാരനു സ്വീകരിക്കാമായിരുന്നു എന്നാണെന്റെ പക്ഷം. 

ഇടയ നാടകങ്ങള്‍ ആണ് മലയാളത്തിലെ ആദ്യ നാടകകൃതി എന്ന കണ്ടെത്തല്‍ അത്രത്തോളം ശരിയല്ല. പതിനാറാം നൂറ്റാണ്ടില്‍ ഉണ്ടായ ചവിട്ടുനാടകത്തെക്കുറിച്ചും 19-ാം നൂറ്റാ ിന്റെ അന്ത്യശതകങ്ങളില്‍ അരങ്ങിലെത്തിയ സംഗീതനാടകത്തെക്കുറിച്ചും നവീന നാടക ചിന്തകള്‍ എന്ന ഈ ഗ്രന്ഥത്തിലെ ലേഖനങ്ങള്‍ സൂചന നല്‍കുന്നു. മലയാള ഭാഷയുടെ പിറവിക്കു മുന്‍പുണ്ടായിരുന്ന ചെന്തമിഴിലായിരുന്നു ചവിട്ടുനാടകത്തിന്റെ രചിതപാഠമായ ചുവടികള്‍ എഴുതപ്പെട്ടത്. പറമ്പു മുഴുവന്‍ അടച്ചുകെട്ടിയ കൊട്ടകയില്‍ പതിന്നാലാം നമ്പര്‍ മണ്ണെണ്ണ വിളക്കിന്റെ മിന്നാമിനുങ്ങു വെട്ടത്തില്‍ അരങ്ങില്‍നിന്നു തൊ പൊട്ടി പാടിയ ഭാഗവതര്‍മാരുടെ അസ്ഥിത്തറയില്‍ പൊട്ടിമുളച്ചതാണ് ജനപ്രിയ നാടകങ്ങളെന്ന നേരറിവ് നാടകപ്രേമികള്‍ നെഞ്ചോടു ചേര്‍ത്തുവയ്‌ക്കേ താണ്. വികാരവായ്‌പോടെ അരങ്ങിനേയും കാലത്തേയും സ്‌നേഹിച്ചവരല്ലാതെ നാടകചരിത്രത്തിലാരും ഇടം കണ്ടെത്തിയിട്ടില്ല!

ഇബ്‌സന്റെ രചനാരീതികളെ പിന്തുടരുന്ന പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടേയും നിലവിലുള്ള രചനാനിയമങ്ങളെയെല്ലാം പൊളിച്ചെഴുതിയ സി.ജെ. തോമസിന്റേയും നാടകങ്ങള്‍ ഗൗരവപൂര്‍വ്വം ചര്‍ച്ചചെയ്യേ താണ് എന്ന് ഈ ഗ്രന്ഥം വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. മുതുകുളം രാഘവന്‍പിള്ള, ടി.എന്‍. ഗോപിനാഥന്‍ നായര്‍, ജഗതി എന്‍.കെ. ആചാരി എന്നിവരുടെ നാടകങ്ങളും ഇതില്‍ വിശദമായി പരാമര്‍ശിക്കപ്പെടുന്നു. 

ജനപ്രിയ നാടകകൃത്തുക്കളായ തോപ്പില്‍ഭാസിയും പി.ജെ. ആന്റണിയും സമൂഹജനമനസ്സില്‍ പരിവര്‍ത്തനത്തിന്റെ പാദസരങ്ങള്‍ കിലുക്കിയതായി അവകാശപ്പെടുമ്പോഴും ഭാവാത്മക നാടകാവതരണ രീതിയുടെ മാതൃകയായി ടി.എം. എബ്രാഹം ചൂ ിക്കാണിക്കുന്നതും കെ.ടി. മുഹമ്മദിന്റെ രചനകളാണ്. അതിനു കാരണം കെ.ടിയുടെ കൃതികളില്‍ മനുഷ്യസ്‌നേഹവും അസാധാരണമായ പ്രതിഭാസ്പര്‍ശവുമാണ്. 

റിയലിസ്റ്റിക് നാടകം മുതല്‍ നാച്ച്വറലിസ്റ്റിക് സ്വഭാവമുള്ള രചനകളും ഫാന്റസികളും അരങ്ങിലെത്തിച്ചിട്ടുള്ള നാടകകൃത്താണ് എന്‍.എന്‍. പിള്ള. ബര്‍ണാഡ് ഷായുടെ നാടകങ്ങള്‍പോലെ സംഭാഷണ പ്രധാനമാണ് അദ്ദേഹത്തിന്റെ നാടകങ്ങള്‍. ഇവിടെ ന്യായീകരിക്കപ്പെടുന്നത് ഭരതമുനിയുടെ വാച്യത്തിന്റെ പ്രാധാന്യമാണെന്നു പറയേ തില്ലല്ലോ!

ബ്രഹത്തിന്റെ അന്യവല്‍ക്കരണ സിദ്ധാന്തവും ബക്കറ്റിന്റെ അസംബന്ധ ദര്‍ശനവും ഇഴനെയ്‌തെടുത്ത പി.എം. താജിന്റെ കുടുക്കയും രാവുണ്ണിയും താന്‍പോരിമയുടെ ചക്രവാളത്തിനപ്പുറത്തേക്കു തുഴയെറിഞ്ഞു നീങ്ങുന്ന രചനകളാണ്.

നാല്പതിലേറെ വര്‍ഷങ്ങള്‍ അരങ്ങിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചൊരു നാടകപ്രവര്‍ത്തകന്‍ എക്കാലത്തേയും നാടകവിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന കൈനീട്ടമാണ് നവീന നാടകചിന്തകള്‍ എന്ന ഈ ലേഖന സമാഹാരം. അതില്‍ നാടകത്തെക്കുറിച്ച് അദ്ദേഹം പറയാതെ പറയുന്ന അവസാന വാക്കിനായി കാതോര്‍ക്കാം. നടനില്‍നിന്നും ഒരു കൂരമ്പുപോലെ ചീറിപ്പാഞ്ഞുവരുന്ന കഥാപാത്രത്തിന്റെ ആത്മരോദനങ്ങളിലും ഹര്‍ഷപുളകങ്ങളിലും വഴിമറന്നു നില്‍ക്കുന്ന പ്രേക്ഷകനെ തിയേറ്ററില്‍നിന്നും അപരിചിതമായൊരു ലോകത്തിലേക്കു വിളിച്ചിറക്കിക്കൊണ്ടുപോകുന്ന പ്രവാചക ദൗത്യം - അതാണ് നാടകം!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com