കണ്ടൻകുന്ന് മുത്തപ്പനിലെ സാമൂഹിക ജീവിതം

കണ്ടൻകുന്ന് മുത്തപ്പനിലെ സാമൂഹിക ജീവിതം

ലയാളത്തിലെ ദലിത് നോവലുകൾക്കെല്ലാം ചില പൊതുസ്വഭാവങ്ങൾ ഉള്ളതായി കാണാം. ഈ പൊതുസ്വഭാവങ്ങളാണ് ഇതര മലയാള നോവലുകളിൽനിന്ന് അവയെ വ്യത്യസ്തമാക്കുന്നത്. ദലിത് നോവലുകൾ ജാതി-അധികാര കേന്ദ്രിതമായ സാമൂഹ്യബന്ധങ്ങളെ പാരമ്പര്യേതരമായ ഒരു വീക്ഷണകോണിൽനിന്ന് വീക്ഷിക്കുന്നതോടൊപ്പം നീതിയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സ്ത്രീ-പുരുഷ ബന്ധത്തെക്കുറിച്ചും വേറിട്ട കാഴ്ചപ്പാടുകൾ അതരിപ്പിക്കുകയും
ചെയ്യുന്നു. ഒപ്പം സൗന്ദര്യശാസ്ത്രപരവും ഭാവുകത്വപരവുമായ ഒരു വിച്ഛേദത്തിനായി ശ്രമിക്കുകയും ചെയ്യുന്നു. ഇവയോട് വിവിധ നിലകളിൽ ചേർത്തുവെച്ച് വായിക്കാവുന്ന നോവലാണ് ജി. രവിയുടെ ‘കണ്ടൻകുന്ന് മുത്തപ്പൻ.’

20-ാം നൂറ്റാണ്ടിലെ ആദ്യദശകങ്ങളിൽ മലബാറിലെ ദലിതർ അവരുടെ പതിതമായ സാമൂഹിക-സാമ്പത്തിക അവസ്ഥയുടെ കാരണക്കാരായ അധികാരിവർഗ്ഗത്തോട് വിവിധ നിലകളിൽ നടത്തുന്ന ചെറുത്തുനിൽപ്പുകളും അവകാശപ്പോരാട്ടങ്ങളുമാണ് ഈ നോവലിന്റെ കേന്ദ്രപ്രമേയം.

19-ാം നൂറ്റാണ്ടിലെ അന്ത്യപാദത്തിലേയും 20-ാം നൂറ്റാണ്ടിലെ ആദ്യപാദത്തിലേയും കേരളത്തിലെ ദലിതരുടെ ചരിത്രവും സാമൂഹ്യജീവിതവും ഒരു പരിധിവരെയെങ്കിലും ഈ നോവൽ വെളിപ്പെടുത്തുന്നു. ഒപ്പം അവരുടെ തനിമയൂറുന്ന ഭാഷയും സംസ്കാരവും വിശ്വാസവും പ്രകൃതിയും കൃഷിയുമായുള്ള ബന്ധവും പോരാട്ടങ്ങളും സാമൂഹ്യമാറ്റങ്ങളും അടയാളപ്പെടുന്നു.

2023-ലെ എന്റെ വായനയിൽ എനിക്കേറെ ശ്രദ്ധേയമായി തോന്നിയ പുസ്തകമാണിത്.

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com