ഇന്ത്യയുടെ മതപ്പാടുകൾ

ഇന്ത്യയുടെ മതപ്പാടുകൾ

ത്രപ്രവർത്തകനായ അരുൺ എഴുത്തച്ഛൻ എഴുതി നിധി ബുക്സ്, കണ്ണൂർ പ്രസിദ്ധീകരിച്ച ‘മതപ്പാടുകൾ’ എന്ന കൃതിയാണ് ഈ വർഷം ഇഷ്ടം തോന്നിയ പുസ്തകത്തിലൊന്ന്.

ഭാഷാസൗന്ദര്യ - അവതരണശൈലി ഘടകങ്ങൾക്കുപരി ഉള്ളടക്കം ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു.

ശാസ്ത്രസാങ്കേതിക രംഗത്ത് ഇന്ത്യ അഭിമാനാർഹമായ നേട്ടങ്ങൾ കൊയ്യുമ്പോഴും എത്രമേൽ അപരിഷ്‌കൃതവും മനുഷ്യത്വഹീനവുമായ ആചാരാനുഷ്ഠാനങ്ങളിലാണ് ഇന്നും ഇന്ത്യൻ ഗ്രാമങ്ങൾ ആണ്ടുകിടക്കുന്നതെന്ന് ഈ പുസ്തകം വിവരിക്കുന്നു. ഈ ഡിജിറ്റൽ യുഗത്തിലും അന്ധവിശ്വാസത്തിന്റേയും അനാചാരത്തിന്റേയും പിടിയിലമർന്ന മനുഷ്യരെ കാണിച്ചുതരുന്നു. ഇരകളായി മാറിയ ഗ്രാമീണ സ്ത്രീജീവിതചിത്രങ്ങൾ പകർന്നുതരുന്നു.

അത്തരം മനുഷ്യരുടെ (ഏറിയ പങ്കും സ്ത്രീകൾ) ആരെയും പൊള്ളിക്കുന്ന അനുഭവസാക്ഷ്യങ്ങളിലൂടെ ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളിൽ ഇന്നും നിലനിൽക്കുന്ന വിചിത്രവും വിഭ്രമാത്മകവുമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാവപ്പകർച്ചയും വേഷപ്പകർച്ചയും കേട്ടും കണ്ടുമറിഞ്ഞ് അവയെ ലിഖിതരൂപത്തിൽ വായനക്കാരിലേക്ക് എത്തിക്കുന്നു എന്നതാണ് ‘മതപ്പാടുകൾ’ എന്ന കൃതിയുടെ സവിശേഷത. മതം അനുശാസിക്കുന്ന ആചാരങ്ങളുടെ വിഴുപ്പുചുമന്ന് ജീവിതം ദുരിതമയമായി മാറിയ മനുഷ്യരെ ലളിതമായ ആഖ്യാനത്തിലൂടെ ഈ കൃതി അവതരിപ്പിക്കുന്നു.

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com