മനുഷ്യപാപങ്ങളുടെ മഹാസഞ്ചയം

മനുഷ്യപാപങ്ങളുടെ മഹാസഞ്ചയം

ലോക മന:സ്സാക്ഷിയെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന രണ്ടു വലിയ യുദ്ധങ്ങൾക്കിടയിലാണ് ഈ വർഷം അവസാനിക്കുന്നത്.

ഏതു യുദ്ധവും അസഹിഷ്ണുതയുടേയും അധിനിവേശങ്ങളുടേയും അധികാരത്തിന്റേയും അശ്ലീകരമായ ആവർത്തനമാണ്. ലോകമെമ്പാടും നടന്ന വംശീയമായ ഉന്മൂലനങ്ങളെക്കുറിച്ചുള്ള മുപ്പതോളം ലേഖനങ്ങളുടെ സമാഹാരമാണ് ദിനകരന്‍ കൊമ്പിലാത്ത് രചിച്ച ‘വംശഹത്യയുടെ ചരിത്രം.’ ഓരോ മലയാളിയും ഒരു കൈപുസ്തകംപോലെ കരുതേണ്ട പുസ്തകമാണ് ഇതെന്നു ഞാൻ വിചാരിക്കുന്നു. അർമീനിയയും ബോസ്നിയയും കംബോഡിയയും ബംഗ്ലാദേശും മുതൽ ദില്ലിയിലെ സിഖ് കലാപവും ഗുജറാത്തും വരെയുള്ള നീചകൃത്യങ്ങൾ. അഭയാർത്ഥികളായിത്തീർന്ന ജൂതരും കുർദുകളും പലസ്തീനികളും ഹസാരകളും പണ്ഡിറ്റുകളും തമിഴരും റോഹിങ്ക്യകളും... മനുഷ്യരാശിക്കു നേരെ നടത്തിയ ഈ ഹീനമായ കുറ്റകൃത്യങ്ങളിൽനിന്നും ഒരു മതത്തിനും പ്രത്യയശാസ്ത്രത്തിനും മാറിനില്‍ക്കാനാവുകയുമില്ല. ഇവയെല്ലാം മത്സരിച്ചു സൃഷ്ടിച്ച സാങ്കല്പികമായൊരു ഭൂതകാലത്തെക്കുറിച്ചുള്ള മിഥ്യാഭിമാനങ്ങളിൽനിന്നാവണം ഇത്തരം കൂട്ടക്കൊലകളുടെ ഇന്ധനം.

ഗ്രന്ഥരചനയുടെ ഗവേഷണത്തെ സൂചിപ്പിക്കുന്ന സഹായക ഗ്രന്ഥങ്ങളുടെ പട്ടികയോ പദസൂചിയോ അവശ്യം വേണ്ട ഭൂപടങ്ങളോ ചിത്രങ്ങളോ ഒന്നും അനുബന്ധമായി ചേർത്തിട്ടില്ല എന്നത് ഒരു പോരായ്മയായി തോന്നുന്നു.

ഈ ലേഖനം കൂടി വായിക്കാം
ദളിത് സ്ത്രീയുടെ ചരിത്രജീവിതം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com