ഒഴിഞ്ഞ കസേരകള്‍: ലിയു സിയയുടെ കവിത 

ഒഴിഞ്ഞ കസേരകള്‍: ലിയു സിയയുടെ കവിത 

വിവര്‍ത്തനം : മാങ്ങാട് രത്‌നാകരന്‍
 

ഴിഞ്ഞ, ഒഴിഞ്ഞ ഒഴിഞ്ഞ
കസേരകള്‍, നിറയെ, എങ്ങും.
വാന്‍ഗോഗിന്റെ ചിത്രങ്ങളില്‍
അവ മനംകവരുന്നവ.

ഞാന്‍ അവയില്‍
സ്വസ്ഥമായി ഇരിക്കുന്നു
ആടാന്‍ നോക്കുന്നു
അവയ്ക്കാകട്ടെ അനക്കമില്ല
ഉള്ളില്‍നിന്നുള്ള ശ്വാസമേറ്റ്
അവ മരവിച്ചിരിക്കുന്നു.

വാന്‍ഗോഗ് തന്റെ ബ്രഷ്
ചലിപ്പിക്കുന്നു
പോവുക, വിട്ടുപോവുക
ഇന്നുരാത്രിയില്‍ ശവദാഹമില്ല.

വാന്‍ഗോഗ് എന്നെ ചുഴിഞ്ഞുനോക്കുന്നു
മൂശയിലെ കളിമണ്ണുപോലെ
സൂര്യകാന്തിയുടെ ജ്വാലയില്‍
ഞാന്‍ ഇരിക്കുന്നു.

ലിയു സിയ :  ചീനത്തിലെ കവി, ചിത്രകാരി, ഫോട്ടോഗ്രാഫര്‍. അവരുടെ ഭര്‍ത്താവ് ലിയു സിയാബോ 2010-ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയതിനെത്തുടര്‍ന്ന് ലിയു സിയ വീട്ടുതടങ്കലില്‍. 2018-ല്‍ ജര്‍മനിയില്‍ ചികിത്സയ്ക്കായി പോകാന്‍ ഭരണകൂടം അനുവദിച്ചു. തന്റെ ഭര്‍ത്താവ് ലേബര്‍ ക്യാമ്പില്‍ തടവിലായിരിക്കെ സ്വന്തം ഏകാന്തജീവിതം ആവിഷ്‌കരിക്കുകയാണ്  സിയ. കലയിലൂടെ ഏകാന്തതയെ മറികടക്കുകയാണ് 'ഒഴിഞ്ഞ കസേരകള്‍' എന്ന കവിതയിലൂടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com