രണ്ട് കവിതകള്‍- ഉണ്ണി ശ്രീദളം

വച്ചയുടനെ വീഴുന്നതുപോലെയല്ലചാരിവച്ചയുടനെയുള്ള അനങ്ങാതിരുത്തമോ മറിഞ്ഞുവീഴ്ചയോചൂഴ്ന്നുനില്‍ക്കുന്ന ഒന്നിനേയും മറിച്ചിടുന്നില്ലഒരു തിരിഞ്ഞുനോട്ടത്തിന്റേയും ചരടു വലിയുന്നില്ല
രണ്ട് കവിതകള്‍- ഉണ്ണി ശ്രീദളം

വച്ചയുടനെ, വച്ച് കുറച്ചുകഴിഞ്ഞ്

രും തൊടാതെ,
ഒരനക്കവുമില്ലാതെ മറിഞ്ഞു വീഴുന്നു
ഭിത്തിയില്‍ ചാരിവച്ച പലക,
തെങ്ങില്‍ ചാരിയ തോട്ടി

വച്ചയുടനെ വീഴുന്നതുപോലെയല്ല
ചാരിവച്ചയുടനെയുള്ള അനങ്ങാതിരുത്തമോ മറിഞ്ഞുവീഴ്ചയോ
ചൂഴ്ന്നുനില്‍ക്കുന്ന ഒന്നിനേയും മറിച്ചിടുന്നില്ല
ഒരു തിരിഞ്ഞുനോട്ടത്തിന്റേയും ചരടു വലിയുന്നില്ല
ഓര്‍ക്കാതിരുന്നതൊന്നും ആ ഒച്ച ഓര്‍മ്മിപ്പിക്കുന്നില്ല,
ഓര്‍ത്തുവന്നതൊന്നും മറപ്പിക്കുന്നുമില്ല.

ചാരിവച്ചു കുറച്ചുകഴിഞ്ഞ്
ചൂഴ്ന്നുനില്‍ക്കുന്നതിന്റെ ശരീരത്തിലതാകുന്ന നേരം കഴിയുമ്പോള്‍, 
(നേരത്തിന്റെ രണ്ടറ്റവും ഒട്ടുമുക്കാലും അലിഞ്ഞിരിക്കുന്ന നേരമാണത്)
മറിഞ്ഞുവീഴുമ്പോള്‍
ക്ലാസ്സിലേക്ക് വന്ന പുതിയകട്ടി ക്ലാസ്സിനെയാകെ,
പുതിയ പൊതിയിട്ട പഴയ നോട്ടുബുക്കെന്ന മാതിരി
കുറച്ചു നേരത്തേക്ക് പുതുക്കുന്നതുപോലെ

ഇടം പുതുക്കുന്നു.

ഉറക്കം 

കിടന്നു വായനക്കിടെ വരിയുരുകി
കരിയക്ഷരങ്ങളുടെ മഷിയൊലിച്ച
കളത്തിലേയ്ക്കുറക്കക്കാല്‍ നിലതെറ്റുന്നു.

പുലര്‍ച്ചയ്ക്കും ഉണര്‍ച്ചയ്ക്കും ഒരല്പം മുന്‍പ്
അടഞ്ഞ കണ്‍പോളയുടെ അകം ക്യാന്‍വാസില്‍
വരച്ചു പൂര്‍ത്തീകരിച്ചു നെടുകേ കീറി
മറന്നൊരു സ്വപ്നവുമായി പകല്‍ തുറന്നു.

ഉറക്കങ്ങളിട്ടു വച്ച കുടുക്ക പൊട്ടി
ച്ചൊരു വഴിക്കിറങ്ങേണ്ട ദിനമിതല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com