ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

24 മണിക്കൂറിനിടെ 40,715 പേര്‍ക്ക് കോവിഡ്; 199 മരണം; ചികിത്സയിലുള്ളത് 3,45,377 പേര്‍

24 മണിക്കൂറിനിടെ 40,715 പേര്‍ക്ക് കോവിഡ്; 199 മരണം; ചികിത്സയിലുള്ളത് 3,45,377 പേര്‍
Published on

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 40,715. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന രോഗ വ്യാപനം ഇന്നലെയായിരുന്നു രേഖപ്പെടുത്തിയത്. ഇന്നലെ 46,951 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആ നിലയില്‍ ഇന്ന് നേരിയ ആശ്വസമുണ്ട്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 29,785 പേര്‍ക്കാണ് രോഗ മുക്തി. 199 പേര്‍ മരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 1,16,86,796 ആയി. 1,11,81,253 പേര്‍ക്കാണ് രോഗ മുക്തി. 

നിലവില്‍ 3,45,377 ആക്ടീവ് കേസുകള്‍. ആകെ മരണം 1,60,166. ഇതുവരെയായി 4,84,94,594 പേര്‍ പ്രതിരോധ കുത്തിവയ്പ്പ് നടത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com