ദുബായ്: ആഗ്രഹങ്ങള്‍ക്ക് പരിധികള്‍ വെക്കാറില്ലാ എന്ന് പറയുന്ന, റോള്‍സ് റോയിസിന് ഇഷ്ട നമ്പര്‍ ലഭിക്കാന്‍ 60 കോടി രൂപ ചിലവാക്കിയ ഇന്ത്യന്‍ വ്യവസായി വീണ്ടും ധൂര്‍ത്തിലൂടെ വാര്‍ത്താ പ്രാധാന്യം നേടിയിരിക്കുകയാണ്. തന്റെ ഇഷ്ട നമ്പറായ 058-8888888 സ്വന്തമാക്കാന്‍ 8കോടി പത്തു ലക്ഷം രൂപ ചിലവാക്കിയിരിക്കുകയാണ് ബല്‍വീന്ദര്‍ സഹ്നി.
60 കോടി രൂപ ചിലവാക്കി വണ്ടി നമ്പര്‍ സ്വന്തമാക്കിയ സാഹ്നിയുടെ ധൂര്‍ത്തിനെ പറ്റി ധാരാളം ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഇതൊന്നും വെറും ധൂര്‍ത്ത് മാത്രമല്ല, ചാരിറ്റി കൂടിയാണ് എന്നാണ് സാഹ്നിയുടെ പക്ഷം. താന്‍ ചിലവാക്കുന്ന കാശ് ദുബായ് സര്‍ക്കാരിന് സന്നദ്ധ സേവനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമല്ലോ എന്നാണ് സാഹ്നി പറയുന്നത്. എന്തായാലും സാഹ്നിയുടെ പുതിയ ധൂര്‍ത്തിന്റെ കഥയും ചര്‍ച്ചയാകും എന്ന കാര്യത്തില്‍ സംശയമില്ല
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ