പശ്ചിമേഷ്യയെ വിറപ്പിച്ച് ഭൂചലനം; മരണം 210 കടന്നു

പശ്ചിമേഷ്യയെ വിറപ്പിച്ച് ഭൂചലനം; മരണം 210 കടന്നു

കുവൈത്ത്, യുഎഇ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു

ടെഹ്‌റാന്‍: ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ നടന്ന ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 210 കടന്നു. 1700ല്‍ അധികരം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത. പ്രാദേശിക സമയം രാത്രി 9.20നാണ് ഭൂചലനമുണ്ടായത്. ഇറാഖി കുര്‍ദിസ്ഥാനിലെ ഹലാബ്ജയുടെ തെക്കു പടിഞ്ഞാറ് 30 കിലോമീറ്റര്‍ മാറിയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കുവൈത്ത്, യുഎഇ,  തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

ഇറാഖ് അതിര്‍ത്തിയില്‍നിന്ന് 15 കിലോമീറ്റര്‍ മാറിയുള്ള സര്‍പോളെ സഹാബ് നഗരത്തിലാണ് ഏറ്റവും കൂടുതല്‍ മരണം ഉണ്ടായതെന്ന് ഇറാന്‍ എമര്‍ജന്‍സി സര്‍വീസ് വ്യക്തമാക്കി. അടിയന്തര ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ടെന്നും രക്ഷാ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും ഇറാന്‍ അധികാരികള്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com