ഹുദൈദ തുറമുഖം പിടിച്ചെടുക്കാന്‍ തീരുമാനിച്ച് സഖ്യസേന

ഐക്യരാഷ്ടരസഭയും സൈനിക ദൗത്യത്തിന് പിന്തുണ നല്‍കുന്നുണ്ട് എന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍
ഹുദൈദ തുറമുഖം പിടിച്ചെടുക്കാന്‍ തീരുമാനിച്ച് സഖ്യസേന

യമന്‍:ഹൂതി വിമതരുടെ കൈവശമുളള യമനിലെ ഹുദൈദ തുറമുഖം മോചിപ്പിക്കാന്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന തയ്യാറെടുക്കുന്നതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൂതി വിമതരില്‍ നിന്നും എത്രയും വേഗം തുറമുഖം മോചിപ്പിക്കുമെന്ന് സഖ്യസേന വക്താവ് പറഞ്ഞതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐക്യരാഷ്ടരസഭയും സൈനിക ദൗത്യത്തിന് പിന്തുണ നല്‍കുന്നുണ്ട് എന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍. 

യമനിലെ ഔദ്യോഗിക ഭരണകൂടവും സൈനിക നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. അമേരിക്കയാണ് സൗദി അറേബ്യ നേതൃത്വം നല്‍കുന്ന സഖ്യസേനയിലെ പ്രധാന അംഗം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com