പിതാവിന്റെ മരണത്തിലെ ദുരൂഹത; ഇ അഹമ്മദിന്റെ കുടുംബം സുപ്രീം കോടതിയെ സമീപിക്കുന്നു

മരണവുമായി ബന്ധപ്പെട്ട സംശങ്ങള്‍ക്ക് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ബന്ധുക്കളുടെ തീരുമാനം
പിതാവിന്റെ മരണത്തിലെ ദുരൂഹത; ഇ അഹമ്മദിന്റെ കുടുംബം സുപ്രീം കോടതിയെ സമീപിക്കുന്നു

ദുബൈ: ഇ അഹമ്മദ് എംപിയുടെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക്് ഇതുവരെ മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ കുടുംബം സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഇ അഹമ്മദിന്റെ മകളും ഭര്‍ത്താവുമാണ് ഇക്കാര്യത്തില്‍  പൊതുതാത്പര്യ ഹര്‍ജി നല്‍കുമെന്ന കാര്യം അറിയിച്ചത്. പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ നടന്ന കാര്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നതോടൊപ്പം രാജ്യത്ത് രോഗികളുടെ അവകാശങ്ങള്‍ നിര്‍ണയിക്കാന്‍ നിയമം കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും മകള്‍ വ്യക്തമാക്കി. പിതാവ് മരിച്ചിട്ട് ഒരുമാസമായിട്ടും എന്താണ് സംഭവിച്ചെതെന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ല. ചികിത്സയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടോ പരിശോധനാ ഫലങ്ങളോ ആശുപത്രി അധികൃതര്‍ ഇതുവരെ നല്‍കാന്‍ തയ്യാറായിട്ടില്ലെന്നും മകള്‍ പറഞ്ഞു. വിവരാവകാശ നിയമമനുസരിച്ച് ചികിത്സാ വിവരങ്ങള്‍ ആരാഞ്ഞ് നല്‍കിയ അപേക്ഷക്ക് ഇതുവരെ മറുപടി ലഭിച്ചില്ല. നാലാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് ഇത്തരവ്. പിതാവ് മരിച്ചിട്ടും ആശുപത്രി അധികൃതര്‍ മരുന്ന് പിതാവിന്റെ ശരീരത്തില്‍ കുത്തിവെപ്പുകള്‍ തുടര്‍ന്നെന്നും മകള്‍ ആരോപിച്ചു. 
മിക്ക രാജ്യങ്ങളിലൂം രോഗികളുടെ അവകാശം ആശുപത്രികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ രോഗികളുടെ അവകാശം എന്നൊന്നില്ല. ഉപഭോക്തൃ സംരക്ഷണ നിയമത്തിനു കീഴിലാണ് പരാതി നല്‍കാനാവുന്നത്. ഇതു മാറണം. രോഗികളുടെ അവകാശങ്ങള്‍ കൃത്യമായി വിശദമാക്കുന്ന ബില്‍ പാര്‍ലമെന്റില്‍ പാസാക്കി നിയമമാക്കണം. ഇതുസംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും വേണമെന്നും മകള്‍ അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com